പാമ്പുകള്‍ക്കൊപ്പം നൃത്തമാടിയ പോപ് ഗായിക രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു; കടിയേറ്റിട്ടും പാട്ട് നിര്‍ത്തിയില്ല, വൈദ്യസഹായം സ്വീകരിച്ചില്ല; വീഡിയോ കാണാം

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ സ്‌റ്റേജ് ഷോയ്ക്കിടെ പാമ്പിന്റെ കടിയേറ്റ് പോപ് ഗായിക ഇമ്ര ബ്ലൂ (21) മരിച്ചു. ഷോയുടെ ഭാഗമായി കൊണ്ടു വന്ന പാമ്പുകളിലൊന്നാണ് പരിപാടിക്കിടെ ഇമ്രയുടെ തുടയില്‍ കടിച്ചത്. കടിയേറ്റിട്ടും പാട്ടു നിര്‍ത്താനോ വൈദ്യ സഹായം സ്വീകരിക്കാനോ താരം തയ്യാറായില്ല. നാല്‍പത്തിയഞ്ച് മിനുറ്റോളം പരിപാടി തുടര്‍ന്ന താരം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ പ്രവിശ്യയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ഇമ്രയുടെ സ്റ്റേജ് ഷോകളില്‍ പാമ്പുകളും സ്ഥിരം സാന്നിധ്യമായിരുന്നു. വിഷമില്ലാത്ത ഇനം പാമ്പുകളെയായിരുന്നു സ്ഥിരം ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇത്തവണ രാജവെമ്പാലയുമായാണ് താരം പരിപാടിക്കെത്തിയത്. പാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഇമ്ര അറിയാതെ രാജവെമ്പാലയുടെ വാലില്‍ ചവിട്ടുകയായിരുന്നു. അതോടെയാണ് പാമ്പ് തിരിഞ്ഞ് ഇമ്രയുടെ തുടയില്‍ കടിച്ചത്. പാമ്പിന്റെ കടിയേറ്റതായി കാണികള്‍ക്കും മനസിലായില്ല. എന്നാല്‍ 45 മിനുറ്റുകള്‍ക്ക് ശേഷം ഇമ്ര ഛര്‍ദ്ദിക്കുകയായിരുന്നു.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇമ്ര മരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here