കേരളം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേതെന്ന് കോടിയേരി; സ്റ്റേ സര്‍ക്കാരെന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്

കായംകുളം: കേരളം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിസഭയിലെ 21 പേരില്‍ 18 പേരും അഴിമതിക്കാരാണ്. അഴിമതിരാജാണ് ഇവിടെ നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.

സുധീരനും ഉമ്മന്‍ചാണ്ടിയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക. യുഡിഎഫില്‍ തമ്മിലടിയെ തുടര്‍ന്നാണ് കെഎം മാണി യോഗത്തില്‍ നിന്ന് മാറിയത്. ഇങ്ങനെയുള്ളവര്‍ അധികാരത്തിലെത്തിയാല്‍ ഇവിടെ ഭരണം നടക്കുമോയെന്നും കോടിയേരി ചോദിച്ചു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലം പ്രഖ്യാപനങ്ങളുടെ മാത്രം വര്‍ഷമായിരുന്നു. വാഗ്ദാനങ്ങള്‍ ഒന്നും തന്നെ നടപ്പായില്ല. എല്‍ഡിഎഫ് അധികാരത്തില്‍ വന്ന ശേഷം മാത്രമേ പ്രകൃതി സമ്പത്ത് സംരക്ഷിക്കാന്‍ സാധിക്കൂ. വികസിത കേരളമാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നതെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here