കോഹ്‌ലിയും അനുഷ്‌കയും ഇന്നലെ രാത്രി ഒരുമിച്ചായിരുന്നു; ചിത്രങ്ങള്‍ കാണാം

പ്രണയബന്ധം തകര്‍ന്നതില്‍ ടെന്‍ഷന്‍ ആരാധകര്‍ക്കല്ലേ. വിരാട് കോഹ്‌ലിയ്ക്കും അനുഷ്‌കയ്ക്കും അതൊന്നുമില്ല. അവര്‍ ഇപ്പോഴും നല്ല സുഹൃത്തുകള്‍ തന്നെയാണ്.

മുംബൈയില്‍ ഇന്നലെ രാത്രി നടന്ന ഡിന്നറിന് ഇരുവരും ഒന്നിച്ചെത്തിയതാണ് ഇത് വ്യക്തമാക്കുന്നത്. ഡിന്നര്‍ കഴിച്ച് ഇരുവരും പുറത്തിറങ്ങിയപ്പോഴേക്കും പാപ്പരാസികള്‍ ഇവരെ വളഞ്ഞിരുന്നു. എന്നാല്‍ ആരോടും മിണ്ടാതെ കോഹ്‌ലിയും അനുഷ്‌കയും വേറെ കാറുകളിലാണ് യാത്രതിരിച്ചത്. കോഹ്‌ലിയുടെ കാറില്‍ അദ്ദേഹത്തിന്റെ ഒരു സുഹൃത്തും ഉണ്ടായിരുന്നു.

anuskha kohli new (1)
ഇരുവരുടെയും പ്രണയ തകര്‍ച്ചയെക്കുറിച്ച് ഗോസിപ്പ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറയുന്നുണ്ടെങ്കിലും താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല. മുംബൈയിലെ ബാന്ദ്രയിലെ റോയല്‍ട്ടി ക്ലബ്ബിലാണ് ഇരുവരും ഡിന്നറിനെത്തിയത്. ഇതിന്റെ ചിത്രങ്ങളും വൈറലാവുകയാണ്. കോഹ്‌ലി മുന്നിലും പിറകിലായി അനുഷ്‌കയും നടന്നു വരുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.

ഡിന്നര്‍ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഇരുവരും പിരിഞ്ഞിട്ടില്ലെന്നും ചെറിയൊരു ഇടവേള എടുക്കുകയായിരുന്നെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുണ്ട്. കോഹ്‌ലി ട്വന്റി20യുടെ തിരക്കിലും അനുഷ്‌ക പുതിയ ചിത്രമായ സുല്‍ത്താന്റെ തിരക്കിലുമായതിനാലാണ് ഇരുവരും ഇടവേള എടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.


anuskha kohli new (2)

anuskha kohli new 3

anuskha kohli new 4

anuskha kohli new 5

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here