ബോളിവുഡിന്റെ ഹോട്ട് ഗേൾ ബിപാഷ ബസു വിവാഹിതയാകുന്നു എന്നു കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി. എന്നാൽ, എപ്പോഴായിരിക്കും ഇരുവരും തമ്മിലുള്ള വിവാഹം എന്നു നിശ്ചയിച്ചിട്ടുണ്ടായിരുന്നില്ല. ഇപ്പോഴിതാ ബിപാഷയും കരൺ സിംഗും ഈമാസം അവസാനം നടക്കുമെന്ന് പ്രിയങ്ക ചോപ്രയാണ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. എന്നാൽ, ബിപാഷയും കരണും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബിപാഷയ്ക്ക് അഭിനന്ദനം അറിയിച്ചു കൊണ്ട് നടത്തിയ ട്വീറ്റിലാണ് വിവഹം ഈമാസം അവസാനം ഉണ്ടാകുമെന്നും പ്രഖ്യാപിച്ചത്.
ഏതാനും ദിവസം മുമ്പ് ബിപാഷയോടു മാധ്യമങ്ങൾ വിവാഹക്കാര്യം ചോദിച്ചപ്പോൾ ഒഴിഞ്ഞു മാറിയിരുന്നു. വിവാഹം നടക്കുമ്പോൾ ആളുകൾ എല്ലാവരും അറിയുമെന്നായിരുന്നു താരത്തിന്റെ പ്രതികരണം. എന്നാൽ, ഈയാഴ്ചയോടെ അടുത്ത സുഹൃത്തുക്കൾക്കെല്ലാം ബിപാഷയും കരണും വിവാഹക്ഷണക്കത്തുകൾ അയച്ചതായാണ് സൂചന. ഇതാണ് പ്രിയങ്ക ചോപ്ര സ്ഥിരീകരിച്ചതെന്നും കരുതുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here