ഡേറ്റിംഗ് സൈറ്റുകളുടെ കാലത്ത് ലൈംഗികതയുടെ പേരില്‍ എന്ത് ഒളിപ്പിക്കാനെന്ന് വിക്രംഭട്ട്; മൂന്നു പേര്‍ ചേര്‍ന്നുള്ള സെക്‌സ് വല്യസംഭവമല്ല; 18 തവണ സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ച ‘ലൗ ഗെയിംസി’നെ കുറിച്ച് സംവിധായകന്‍; ചിത്രം നാളെ റിലീസ്

lovegames-movie
ഡേറ്റിംഗ് സൈറ്റുകള്‍ വ്യാപകമായ ഇക്കാലത്ത് ലൈംഗികതയുടെ പേരില്‍ എന്ത് ഒളിപ്പിക്കാനാണെന്ന് സംവിധായകന്‍ വിക്രംഭട്ട്. മൂന്നു സുഹൃത്തുകള്‍ ചേര്‍ന്നുള്ള ലൈംഗികത എന്നത് ഇക്കാലത്ത് പുതിയതോ വല്യസംഭവമോ അല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അമിത നഗ്നതയുടെ പേരില്‍ സെന്‍സര്‍ ബോര്‍ഡ് 18 തവണ കത്രിക വച്ച ‘ലൗ ഗെയിംസ്’ സിനിമയെക്കുറിച്ചുള്ള ചടങ്ങിലാണ് വിക്രംഭട്ട് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സംവിധായകന്റെ പ്രസ്താവനക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ‘ലൗ ഗെയിംസ്’ ഭാരതീയസംസ്‌കാരത്തിന് എതിരാണെന്നും ചിത്രം രാജ്യത്തെ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ചില മതസംഘടനകളുമായി ബന്ധപ്പെട്ടവര്‍ സോഷ്യല്‍മീഡിയയില്‍ അഭിപ്രായപ്പെടുന്നു.

വിക്രംഭട്ട് തന്നെ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഇറോട്ടിക് ത്രില്ലറായ ‘ലൗ ഗെയിംസ്’ മൂന്നു പേരുടെ ലൈംഗികജീവിതവും അത് ബന്ധങ്ങളില്‍ ഉണ്ടാക്കുന്ന വിള്ളലുകളുമാണ് പറയുന്നത്. സെക്‌സ് ഗെയിമുകള്‍ക്കായി പങ്കാളികളെ വച്ചുമാറുന്ന പോഷ് പാര്‍ട്ടികള്‍ നടക്കുന്ന അപ്പര്‍ ക്ലാസിനെ കുറിച്ചും സിനിമ പറയുന്നു. മഹേഷ്, മുകേഷ് ഭട്ടുമാര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഗൗരവ് അറോറയും പത്രലേഖയും താര അലീഷാ ബെറിയുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം നാളെ തീയറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News