ഒറ്റപ്പാലത്തും യുഡിഎഫ് സ്ഥാനാർത്ഥിയെ മാറ്റാൻ ആലോചിക്കുന്നു; ഷാനിമോൾ ഉസ്മാനെ മത്സരിപ്പിക്കാൻ ആലോചിക്കുന്നു

പാലക്കാട്: കയ്പമംഗലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന ആർഎസ്പി സ്ഥാനാർത്ഥി കെ.എം നൂറുദ്ദീൻ പിൻമാറിയതിനു പിന്നാലെ ഒറ്റപ്പാലത്തും യുഡിഎഫ് സ്ഥാനാർത്ഥിയെ മാറ്റാൻ മുന്നണി ആലോചിക്കുന്നു. ഒറ്റപ്പാലത്ത് ഷാനിമോൾ ഉസ്മാനെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസിൽ ആലോചനകൾ പുരോഗമിക്കുകയാണ്. ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. പാർട്ടി പറഞ്ഞാൽ ഒറ്റപ്പാലത്ത് മത്സരിക്കുമെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

നേരത്തെ ശോഭ സുബിനെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി ഒറ്റപ്പാലത്ത് നിശ്ചയിച്ചിരുന്നത്. എന്നാൽ, ശോഭയെ ഇന്നലെ രാഹുൽ ഗാന്ധി ദില്ലിക്ക് വിളിപ്പിച്ചിരുന്നു. ശോഭയും രാഹുലുമായുള്ള ഈ ചർച്ചയ്ക്കു ശേഷമാണ് ഒറ്റപ്പാലത്ത് പുതിയ സ്ഥാനാർത്ഥിയെ കോൺഗ്രസ് തേടിത്തുടങ്ങിയത്. എന്നാൽ, ആത്മവിശ്വാസം കൈവിടരുതെന്നാണ് രാഹുൽ ഗാന്ധി തന്നോടു പറഞ്ഞതെന്നാണ് ശോഭ സുബിൻ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News