കോട്ടയം: കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിന്നത് പ്രതിഷേധിച്ചു തന്നെയാണെന്ന് കെഎം മാണി. യോഗത്തിൽ എന്തു നടക്കും എന്നു നേരത്തെ അറിയാമായിരുന്നു. അതുകൊണ്ടു തന്നെയാണ് യോഗത്തിൽ പങ്കെടുത്തിട്ട് കാര്യമില്ലെന്നു തോന്നിയത്. സ്ഥാനാർത്ഥികളെ കുറിച്ച് പരസ്പരം വിമർശിച്ചിട്ട് കാര്യമില്ലെന്നും മാണി കോട്ടയത്ത് പറഞ്ഞു.
ഇന്നലെ നടന്ന യുഡിഎഫ് യോഗത്തിൽ മാണി പങ്കെടുക്കാതിരുന്നത് വിവാദമായിരുന്നു. മാണിക്ക് പ്രതിഷേധമാണെന്നു ഇന്നലെ തന്നെ വാർത്ത പരന്നതോടെ അസൗകര്യം മൂലമാണ് മാണി പങ്കെടുക്കാതിരുന്നതെന്ന് കൺവീനർ പിപി തങ്കച്ചൻ വിശദീകരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here