മനുഷ്യത്വമില്ലാത്ത നേതാക്കൾ ഇതിനപ്പുറവും ചെയ്യും; പിതാവുമായി വഴക്കുണ്ടാക്കിയതിന് സമാജ്‌വാദി നേതാവ് ദരിദ്രനെ മർദിച്ച് വായിലേക്ക് മൂത്രമൊഴിച്ചു

ആഗ്ര: ആഗ്രയിൽ നിന്ന് സമാജ്‌വാദി പാർട്ടി നേതാവിന്റെ മനുഷ്യത്വം മരവിപ്പിച്ച ക്രൂരതയുടെ വാർത്ത. നേതാവിന്റെ പിതാവുമായി വഴക്കുണ്ടാക്കിയതിന് ദരിദ്രനായ ഒരാളെ മർദിച്ച് അവശനാക്കി വായിലേക്ക് മൂത്രമൊഴിച്ചതായി പരാതി. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ആഗ്രയിലെ എസ്പി നേതാവായ മുസ്ലിം ഖാൻ തെകേദാറും അനുയായികളുമാണ് ദരിദ്രനുമായി വഴക്കുണ്ടാക്കിയത്. നിറോതം സിംഗ് ബഗേൽ എന്നയാളാണ് പരാതി നൽകിയത്.

തെകേദാറും പിതാവ് ഹസി പൂനിയും പ്രദേശവാസിയായ ബഗേലുമായി വാക്കുതർക്കമുണ്ടായിരുന്നു. ഇതിനിടെ പ്രകോപനം കൂടാതെ തെകേദാറും അനുയായികളും ചേർന്ന് ബഗേലിനെ മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.
എന്നാൽ മദ്യലഹരിയിലായിരുന്ന ബഗേൽ മനോരോഗിയായ തന്റെ പിതാവിനെ അധിക്ഷേപിച്ചുവെന്നും ഇതേതുടർന്നാണ് മർദ്ദിച്ചതെന്നും തെകേദാർ പറഞ്ഞു. എന്നാൽ ബഗേലിന്റെ വായിലേക്ക് മൂത്രമൊഴിച്ചുവെന്ന ആരോപണം ശരിയല്ല. താനും മനുഷ്യനാണ്. മനുഷ്യത്വരഹിതമായ പ്രവൃത്തി താൻ ചെയ്യില്ല. വിഎച്ച്പി നേതാക്കളുടെ പ്രേരണയ്ക്ക് വഴങ്ങിയാണ് ബഗേലി പരാതി നൽകിയതെന്നും അദ്ദേഹം പറയുന്നു.

എന്നാൽ, വീട്ടിലേക്കു പോവുകയായിരുന്ന തന്നെ തെകേദാറിന്റെ പിതാവ് ഹസി പൂനി പ്രകോപനമൊന്നുമില്ലാതെ അധിക്ഷേപിച്ചെന്നാണ് ബഗേൽ പറയുന്നത്. പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പൂനി മകനെയും മറ്റു ബന്ധുക്കളെയും വിളിച്ചുവരുത്തി മർദ്ദിക്കുകയായിരുന്നു. മർദ്ദനംകൊണ്ടും തൃപ്തിവരാതെ തെകേദാറും കൂട്ടാളികളായ അസ്ലാം, മുവിൻ മറ്റു മൂന്നുപേരും തന്റെ വായിലേക്ക് മൂത്രമൊഴിക്കുകയായിരുന്നുവെന്നും ബഗേലി ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News