കാമുകനോ കാമുകിക്കോ മെസേജ് അയയ്ക്കുന്നവരോട്; ഈ കാര്യങ്ങൾ ഒന്നു ശ്രദ്ധിച്ചോളൂ

ഈ പുതുയുഗത്തിൽ കാമുകനും കാമുകിക്കും എപ്പോഴും ബന്ധപ്പെട്ടിരിക്കാൻ മെസേജിംഗ് ആപ്പുകളാണ് ഉപയുക്തം. എന്നാൽ, പുതുതലമുറയോട് ഒരുകാര്യം പറയാനുണ്ട്. കാമുകനോ കാമുകിക്കോ മെസേജ് അയയ്ക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്തെല്ലാം മെസേജുകൾ അയയ്ക്കാം, എന്തെല്ലാം അയയ്ക്കരുത്. ഇക്കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇനി പറയുന്ന കാര്യങ്ങൾ ഒന്നു ശ്രദ്ധിക്കുന്നതു നല്ലതാണ്.

പ്രൊഫൈലോ സ്റ്റാറ്റസോ ഇടയ്ക്ക് മാറ്റരുത്

പ്രൊഫൈലും സ്റ്റാറ്റസും ഇടയ്ക്കിടയ്ക്ക് മാറ്റുന്നത് അവനെ തെറ്റിദ്ധരിപ്പിക്കാൻ ഇടയാക്കും. ആഴ്ചകളോളം പ്രൊഫൈലും സ്റ്റാറ്റസും മാറ്റാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ മുഖത്തെ ഒരു ചെറിയ മാറ്റം പോലും താൻ കാരണമാണോ എന്നു കാമുകൻ ചിന്തിച്ചാലും കുറ്റം പറയാനൊക്കില്ല.

പറയുന്നതിനെ കുറിച്ച് ബോധം വേണം

ആ ഒരു സംഭാഷണശകലം കൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിക്കാതെയായിരിക്കും ചിലപ്പോൾ നിങ്ങ മെസേജ് അയയ്ക്കുന്നത്. പക്ഷേ, എപ്പോഴും എന്താണ് പറയുന്നത് എന്നതിനെ സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ ഒരൊറ്റ വാക്കുകൊണ്ട് മറ്റേയാൾ നിങ്ങളെ ജഡ്ജ് ചെയ്യും. അതുകൊണ്ട് എന്തു പറയുന്നു എന്നു ചിന്തിച്ചു തന്നെ പറയുക.

അവൻ പറഞ്ഞത് അവനു നേരെ തന്നെ പ്രയോഗിക്കുക

എപ്പോഴും അവൻ പറയുന്നതിനെ സശ്രദ്ധം വീക്ഷിക്കുക. അങ്ങനെ വരുമ്പോൾ അവൻ മുമ്പു പറഞ്ഞ കാര്യങ്ങൾ ഓർമയിലുണ്ടാകും. അതുകൊണ്ടു തന്നെ പിന്നീട് ഏതെങ്കിലും അവസരത്തിൽ അവൻ പറഞ്ഞത് അവനോടു തന്നെ പറയുമ്പോൾ സംഭാഷണം കൂടുതൽ ലളിതമാകുന്നു.

ഹൃദയത്തിന്റെ ഇമോജികൾ കൂടുതൽ അയയ്ക്കരുത്

ഇമോട്ടികോണുകൾ അനാവശ്യമായി ഉപയോഗിക്കരുതെന്നു സാരം. ഏറ്റവും കുറച്ചുമാത്രം ഹാർട്ട് ഇമോട്ടിക്കോണുകൾ അയയ്ക്കുക. കാരണം, ഇമോട്ടികോണുകൾ നിങ്ങൾ എന്താണ് ചിന്തിക്കുന്നതെന്നു പറയും. എപ്പോഴും അവനവനെ കുറിച്ച് എല്ലാ കാര്യങ്ങളും പറയാതെ ഒരു ദുരൂഹത വയ്ക്കുന്നത് നല്ലതാണ്.

സംഭാഷണം ചുരുക്കുക

മിക്ക പെൺകുട്ടികളും ഇതുതന്നെയാണ് ആഗ്രഹിക്കുന്നത്. ചാറ്റുകളിൽ കാടുകയറി സംസാരിക്കാതെ പെട്ടെന്നു ചാറ്റ് അവസാനിപ്പിക്കാൻ പെൺകുട്ടികൾ ആഗ്രഹിക്കുന്നു. പെട്ടെന്നു എല്ലാം പറയുന്നത് അത്ര നല്ലതല്ലെന്നർത്ഥം.

വളരെ പെട്ടെന്നോ വല്ലാതെ വൈകിയോ മറുപടി അയയ്ക്കരുത്

മറുപടി അയയ്ക്കുന്ന സമയം ഒരു പ്രശ്‌നം തന്നെയാണ്. ഒരിക്കലും മെസേജ് വന്ന് വളരെ വേഗത്തിൽ തന്നെ റിപ്ലൈ അയയ്ക്കാൻ നിൽക്കരുത്. അതുപോലെ തന്നെ വല്ലാതെ വൈകാനും കാത്തിരിക്കരുത്. ആദ്യത്തേത് നിങ്ങൾ എന്തിനും തുനിഞ്ഞിറങ്ങിയ ഒരാളാണെന്ന ചിന്ത വരുത്തും. ഒപ്പം, രണ്ടാമത്തേതാകട്ടെ മറ്റേ കക്ഷിക്ക് നിങ്ങളിൽ ഉള്ള താൽപര്യം കുറയുന്നതിനും ഇടയാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News