ജോണി നെല്ലൂർ യുഡിഎഫിലേക്ക് തിരിച്ചെത്തും; തീരുമാനം കോൺഗ്രസ്-കേരള കോൺഗ്രസ് ജേക്കബ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ

കോട്ടയം: അങ്കമാലിയിൽ സീറ്റ് നൽകാതിരുന്നതിനെ തുടർന്ന് പാട്ടിയിൽ നിന്ന് പുറത്തുപോയ ജോണി നെല്ലൂർ പാർട്ടിയിലേക്ക് തിരിച്ചെത്തുന്നു.പിണങ്ങിപ്പോയ നെല്ലൂരിനെ കേരള കോൺഗ്രസ് ജേക്കബ് നേതാക്കളും കോൺഗ്രസ് നേതാക്കളും അനുനയിപ്പിക്കുകയായിരുന്നു. പാർട്ടിയുടെയും കോൺഗ്രസ് നേതാക്കളും നടത്തിയ ചർച്ചയ്‌ക്കൊടുവിൽ യുഡിഎഫിലേക്ക് തിരിച്ചെത്താമെന്നു സമ്മതിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് അങ്കമാലി സീറ്റ് നൽകാതിരുന്നതിന് പാർട്ടിയും മുന്നണിയും വഞ്ചിച്ചെന്നു ചൂണ്ടിക്കാട്ടി പാർട്ടി സ്ഥാനങ്ങൾ രാജിവച്ചത്.

പാർട്ടി അംഗത്വം രാജിവച്ച ജോണി നെല്ലൂർ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ കോതമംഗലത്തു നിന്ന് മത്സരിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ, കോതമംഗലത്ത് നെല്ലൂരിനെ പരിഗണിക്കുന്നു പോലുമില്ലെന്നു സിപിഐഎം വ്യക്തമാക്കി. ഇതോടെ നെല്ലൂർ അങ്ങും ഇങ്ങും ഇല്ലാത്ത അവസ്ഥയായി. ഇതിനിടെ ഇന്ന്, നെല്ലൂർ സ്വയം തെറ്റു തിരുത്തി തിരിച്ചെത്തിയാൽ പാർട്ടിയിലേക്ക് വരാമെന്നു അനൂപ് ജേക്കബും വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ചർച്ച നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here