പാക് ടീമിന്റെ പരിശീലകാനാകാൻ തയ്യാറാണെന്ന് വിനോദ് കാംബ്ലി; അക്രത്തിന് കൊൽക്കത്ത കോച്ച് ആകാമെങ്കിൽ തനിക്ക് പാക് കോച്ച് ആകാമെന്നും കാംബ്ലി

ദില്ലി: പുതിയ പരിശീലകനായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അന്വേഷണം ആരംഭിച്ചതിനു തൊട്ടുപിന്നാലെ പാക് ടീമിനെ പരിശീലിപ്പിക്കാൻ സന്നദ്ധത അറിയിച്ച് മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലി രംഗത്തെത്തി. ട്വിറ്ററിലായിരുന്നു കാംബ്ലിയുടെ പ്രതികരണം. വസിം അക്രത്തിന് ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനാകാമെങ്കിൽ തനിക്ക് എന്തുകൊണ്ട് പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ ആയിക്കൂടാ എന്നാണ് കാംബ്ലിയുടെ ചോദ്യം. എന്നാൽ പിസിബി കാംബ്ലിയുടെ ആഗ്രഹത്തോടു പ്രതികരിച്ചിട്ടില്ല.

Career Opportunity: Head Coach Pakistan Cricket Team

Posted by Pakistan Cricket Team on Tuesday, April 5, 2016

പാകിസ്താൻ ക്രിക്കറ്റ് ടീമിനു മുഖ്യപരിശീലകനെ ആവശ്യമുണ്ടെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെ പാക് മാധ്യമപ്രവർത്തക അസ്മ ഷിറസിയോട് പാക് ടീമിന്റെ പരിശീലകനാകാൻ താൻ തയാറാണെന്ന് കാംബ്ലി ട്വിറ്ററിലൂടെ അറിയിച്ചു. പാകിസ്താനിലെ സുരക്ഷ ഭീഷണിയെക്കുറിച്ച് ചോദിച്ചപ്പോൾ ‘ഐപിഎൽ ടീമിന്റെ പരിശീലകനായി വസിം അക്രം ഇന്ത്യയിൽ പ്രവർത്തിക്കുമ്പോൾ പാകിസ്താനിൽ കഴിയാൻ തനിക്കും പേടിയില്ലെന്ന്’ കാംബ്ലി മറുപടി നൽകി.

ട്വന്റി-20 ലോകകപ്പിലെ തോൽവിക്ക് പിന്നാലെ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് മുൻ പേസർ വഖാർ യൂനിസ് രാജിവച്ചതോടെയാണ് പാകിസ്താൻ കോച്ചിനായുള്ള അന്വേഷണം ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News