കോട്ടയത്ത് ഇടഞ്ഞ ആന രണ്ടു പാപ്പാൻമാരെ കുത്തിക്കൊന്നു; ഇടഞ്ഞത് തടി പിടിപ്പിക്കാൻ കൊണ്ടുവന്ന ആന; ആനയെ മയക്കുവെടി വച്ച് തളയ്ക്കാൻ ശ്രമം

കോട്ടയം: കറുകച്ചാലിൽ തടി പിടിക്കാൻ കൊണ്ടുവന്ന ആന ഇടഞ്ഞു. രണ്ടു പാപ്പാൻമാരെയും ആന കുത്തിക്കൊന്നു. ഒന്നാം പാപ്പാൻ ഗോപിനാഥൻ നായർ, രണ്ടാം പാപ്പാൻ കണ്ണൻ എന്നിവരാണ് കൊല്ലപ്പെട്ടത്. കറുകച്ചാലിൽ തടി പിടിക്കാൻ കൊണ്ടുവന്ന ചാന്നാനിക്കാട് അയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആന ആദ്യം ഒരു പാപ്പാനെ കുത്തിക്കൊന്നിരുന്നു. തുടർന്നും മദപ്പാട് അവസാനിക്കാതിരുന്ന ആന പിന്നീട് രണ്ടാമത്തെ ആളെയും കൊല്ലുകയായിരുന്നു. ആനയെ മയക്കുവെടി വച്ച് തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here