ജംഗിൾബുക്കിന് സെൻസർ ബോർഡിന്റെ യുഎ സർട്ടിഫിക്കറ്റ്; ബോളിവുഡിൽ പ്രതിഷേധ സ്വരങ്ങൾ

മുംബൈ: ഡിസ്‌നിയുടെ കുട്ടികൾക്കുള്ള ചിത്രം ദി ജംഗിൾബുക്കിന് കേന്ദ്ര സെൻസർ ബോർഡ് യുഎ സർട്ടിഫിക്കറ്റ് നൽകി. റുദിയാർഡ് കിപ്ലിംഗിന്റെ ജംഗിൾബുക്ക് കഥാപരമ്പരയുടെ അടിസ്ഥാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. എന്നാൽ, കുട്ടികളുടെ ചിത്രമായ ജംഗിൾബുക്കിന് യുഎ സർട്ടിഫിക്കറ്റ് നൽകിയത് ബോളിവുഡിൽ വൻ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. യുഎ സർട്ടിഫിക്കറ്റ് എന്നത് ചിത്രം കാണാൻ കുട്ടികൾക്ക് രക്ഷിതാക്കളുടെ സഹായ നിർദേശങ്ങൾ ആവശ്യമാണെന്നാണ് അർത്ഥം. വല്ലാതെ പേടിപ്പിക്കുന്നതാണ് എന്നു ചൂണ്ടിക്കാട്ടിയാണ് ജംഗിൾബുക്കിന് യുഎ സർട്ടിഫിക്കറ്റ് നൽകിയതെന്നാണ് സെൻസർ ബോർഡിന്റെ വിശദീകരണം.

ജംഗിൾബുക്കിന് യുഎ സർട്ടിഫിക്കറ്റ് നൽകുമ്പോൾ രാജ്യത്ത് എത്രത്തോളം കൗതുകകരമായാണ് കാര്യങ്ങൾ നടക്കുന്നതെന്നാണ് ചിന്തിക്കുന്നതെന്ന് മുകേഷ് ഭട്ട് പറഞ്ഞു. ഈ ചിത്രത്തിനു യുഎ സർട്ടിഫിക്കറ്റ് നൽകിയ സെൻസർ ബോർഡിനെ കുറിച്ച് സർക്കാർ ഗൗരവമായി ചിന്തിക്കണമെന്നും ഭട്ട് പറഞ്ഞു. സെൻസർ ബോർഡിനെ ചവറ്റുകുട്ടയിൽ എറിയണോ എന്നു തന്നോടു ആരെങ്കിലും ചോദിച്ചാൽ അതേ എന്നാണ് താൻ മറുപടി നൽകുകയെന്നും മുകേഷ് ഭട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here