പകല്‍ കടുത്ത ചൂടാണ് നമ്മള്‍ നേരിടുന്നത്. മുറിക്കു പുറത്തിറങ്ങി ഉടന്‍ അകത്തു കയറിയാലും ചൂടേറ്റ് നമ്മുടെ ശരീരം വാടും. ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം മാറും. തവിട്ടുകലര്‍ന്ന നിറമാകും. ശരീരത്തില്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന സ്ഥലങ്ങളിലാണ് ഇരുണ്ട നിറമാകുന്നത്. എന്നാല്‍ വസ്ത്രം ധരിച്ച മറ്റ് ശരീരഭാഗങ്ങളില്‍ സ്വാഭാവിക നിറം നിലനില്‍ക്കുകയും ചെയ്യും.
മൂന്ന് രീതിയിലാണ് വെയിലില്‍നിന്ന് ശരീരത്തിന്റെ സ്വാഭാവിക നിറം സംരക്ഷിക്കാന്‍ കഴിയുന്നത്. മുഖത്ത് സ്‌ക്രബ് ചെയ്യാം. ഫേസ് മസ്സാജ് ആണ് മറ്റൊരു വഴി. വെയിലേല്‍ക്കാതിരിക്കാന്‍ ഫേസ് മാസ്‌ക് ധരിക്കുന്നതും സണ്‍ബേണ്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗമാണ്. വെയിലേറ്റ് വാടിയ ശരീരത്തിന്റെ യഥാര്‍ത്ഥ നിറം തിരിച്ചുകിട്ടാന്‍ ചില എളുപ്പ വഴികളുണ്ട്. തികച്ചും പ്രതൃതിദത്തമായ രീതിയില്‍ വീട്ടിലിരുന്ന് തയ്യാറാക്കാവുന്നതാണ് മരുന്ന്. രാസവസ്തുക്കള്‍ അടങ്ങിയ മരുന്നുകളേക്കാല്‍ നല്ലതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും കൂടിയാണ് ഇത്.
അവ പരിചയപ്പെടാന്‍ ഈ വീഡിയോ കാണാം.

Get real time update about this post categories directly on your device, subscribe now.