കൊല്ലം ചിതറയില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു; ഭര്‍ത്താവ് കുട്ടികളുമായി മുങ്ങി

കൊല്ലം: യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഭര്‍ത്താവ് കുട്ടികളുമായി മുങ്ങി. കൊല്ലം ചിതറയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. ചിതറ കിഴക്കുംഭാഗം പന്തുവിള വീട്ടില്‍ ഉത്തര ആണ് കൊല്ലപ്പെട്ടത്. 24 വയസായിരുന്നു. ഉത്തര അവശനിലയിലായ ശേഷം ഭര്‍ത്താവ് കണ്ണന്‍ കുട്ടികളുമായി മുങ്ങി.

വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ശാരീരികമായി അവശനിലയില്‍ ആയ ഉത്തരയെ അയല്‍വാസികളാണ് വീടിനുള്ളില്‍നിന്ന് കണ്ടെത്തിയത്. അയല്‍വാസികള്‍ ഉടന്‍തന്നെ യുവതിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു. തുടര്‍ന്ന് മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കഴുത്ത് ഞെരിച്ചാണ് ഉത്തര കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക സ്ഥിരീകരണം. ഭര്‍ത്താവ് കണ്ണന്‍ തിരുവനന്തപുരം പാറശാല സ്വദേശി ആണ്. രണ്ട് പെണ്‍കുട്ടികളുണ്ട്. അഞ്ച് വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. കുടുംബ പ്രശ്‌നങ്ങളാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. കടയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News