ദില്ലി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടികളിലേക്കുള്ള ഫീസ് നിരക്ക് കുത്തനെ കൂട്ടി. 90,000ത്തില്‍ നിന്ന് 2,00,000 രൂപ ആയാണ് ഫീസ് കൂട്ടിയത്. ഇതനുസരിച്ച് ഡിഗ്രി കോഴ്‌സുകള്‍ക്ക് ഫീസ് നിരക്ക് വര്‍ദ്ധന വരുന്ന അക്കാദമിക് കാലയളവുമുതല്‍ നിലവില്‍ വരും. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഫീസ് നിരക്ക് വര്‍ദ്ധിപ്പിച്ച് ഉത്തരവ് ഇറക്കിയത്.
രണ്ട് മടങ്ങിലധികം വര്‍ദ്ധനയാണ് ഫീസ് നിരക്കുകളില്‍ വരുത്തിയത്. ഐഐടികളില്‍ നിന്ന് തെരഞ്ഞെടുത്ത പാനലിന്റെ ശുപാര്‍ശ പ്രകാരമാണ് ഫീസ് നിരക്ക് കുത്തനെ കൂട്ടിയത്. എന്നാല്‍ എസ്‌സി/എസ്ടി, ഭിന്നശേഷിയുള്ളവര്‍ എന്നിവര്‍ക്ക് ഫീസ് ആനുകൂല്യം തുടരും. എന്നാല്‍ അതിലും നിബന്ധന വരുത്തിയിട്ടുണ്ട്. ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് മാത്രമാകും ഫീസ് ആനുകൂല്യം ലഭ്യമാവുക.
ഐഐടികളുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ആയ എസ്‌സിഐസി ഫീസ് വര്‍ദ്ധനയ്ക്കുള്ള ശുപാര്‍ശ കഴിഞ്ഞ മാസമാണ് നല്‍കിയത്. മൂന്നിരട്ടിയായി ഫീസ് നിരക്ക് വര്‍ദ്ധിപ്പിക്കണം എന്നായിരുന്നു ശുപാര്‍ശ. ശുപാര്‍ശ അതേപടി അംഗീകരിച്ചില്ലെങ്കിലും കുത്തനെ ഫീസ് നിരക്ക് കൂട്ടുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here