ഷിബിന്‍ വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അടിപിടി കേസില്‍ അറസ്റ്റില്‍; അസ്‌ലം കോഴിക്കോട് തങ്ങിയത് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച്

കോഴിക്കോട്: നാദാപുരം തൂണേരിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അടിപിടി കേസില്‍ അറസ്റ്റിലായി. തൂണേരിയിലെ അസ്‌ലാമാണ് കസബ പൊലീസിന്റെ പിടിയിലായത്.

തൂണേരി വെള്ളൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാണ് അസ്‌ലം. നേരത്തെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി കോഴിക്കോട് താമസിക്കുന്നതിനിടെ വ്യാഴാഴ്ച പുലര്‍ച്ചെ മൊഫ്യൂസില്‍ ബസ് സ്റ്റാന്റിലെ കച്ചവടക്കാരനായ സെയ്തലവിയെ മര്‍ദ്ദിക്കുകയായിരുന്നു. ഡോര്‍മിറ്റിറിയില്‍ ഉറങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ അസ്ലം സെയ്തലവിയെ മര്‍ദ്ദിച്ചവശനാക്കി. സ്റ്റാന്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് കസബ പൊലീസെത്തി അസ്‌ലമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഷിബിന്‍ കേസില്‍ ജാമ്യമനുവദിച്ചപ്പോള്‍ വിചാരണക്കല്ലാതെ കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അസ്‌ലമിനെ കോടതി വിലക്കിയിരുന്നു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാണ് അസ്‌ലം കോഴിക്കോട് താമസിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News