മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ പ്രശസ്ത ബോളിവുഡ് താരം അക്ഷയ് കുമാറിനെ ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. വിസയുടെ സാധുതയുമായി ബന്ധപ്പെട്ടാണ് നടപടി. കനേഡിയന്‍ പൗരത്വമുള്ള അക്ഷയ് കുമാറിന് വിനോദസഞ്ചാരത്തിനായാണ് ലണ്ടനില്‍ എത്തുന്നതെങ്കില്‍ വിസ ആവശ്യമില്ല. എന്നാല്‍ ജോലി സംബന്ധമായി വരുകയാമെങ്കില്‍ വിസ നിര്‍ബന്ധമാണ്.
റസ്റ്റം എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം ലണ്ടനിലെത്തിയത്. തിരികെ വരും വഴി ഒന്നര മണിക്കൂറോളം അക്ഷയ് കുമാറിനെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചെന്നാണ് വിവരങ്ങള്‍. എന്നാല്‍ തടഞ്ഞെന്ന വാര്‍ത്തകള്‍ താരത്തോട് അടുത്തവൃത്തങ്ങള്‍ നിഷേധിച്ചു. വിമാനത്താവളത്തില്‍ ചെറിയ ബുദ്ധിമുട്ടുകളുണ്ടായെന്നും എന്നാല്‍ അത് വിസാ രേഖകളുമായി ബന്ധപ്പെട്ടതല്ലെന്നും ഇവര്‍ വ്യക്തമാക്കി.
അക്ഷയ് കുമാറിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം എയര്‍ലിഫ്റ്റാണ്. റസ്റ്റം, ഹൗസ്ഫുള്‍ 3, യന്തിരന്‍ രണ്ട് എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് താരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here