മുംബൈ: ബോളിവുഡ് താരങ്ങളായ കങ്കണ റണവത്തും ഹൃതിക് റോഷന്‍ തമ്മിലുള്ള പോര് വീണ്ടും കടുക്കുന്നു. ഹൃതിക് റോഷന്‍ തന്റെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് കങ്കണാ രംഗത്തെത്തി. ഹൃതികിനെതിരെ നിയമപരമായി നടപടി സ്വീകരിക്കണമെന്നാണ് കങ്കണയുടെ ആവശ്യം.
ഹൃതിക്കിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് നടി കത്ത് നല്‍കി. തന്റെ സ്വകാര്യത ഹനിക്കുന്ന വിധം ഫോട്ടോകള്‍ ഹൃത്വിക് മൂന്നാമതൊരു കക്ഷിക്ക് നല്‍കുന്നുണ്ടെന്നും താരം പരാതിയില്‍ പറയുന്നു. എന്നാല്‍ വ്യാജ ഇമെയില്‍ ഐഡിയിലൂടെ മറ്റാരോ ആണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് ഹൃതിക്കിന്റെ വിശദീകരണം.
Also Read>
ഹൃത്വിക് തന്റെ മുന്‍ കാമുകനായിരുന്നുവെന്ന് കങ്കണ വെളിപ്പെടുത്തിയതോടെയാണ് ഇരുവരും പരസ്യമായി അകലുന്നത്. കങ്കണയുടെ ‘സില്ലി എക്‌സ് ബോയ്ഫ്രണ്ട്’ എന്ന പരാമര്‍ശം തന്റെ സല്‍പേര് കളങ്കപ്പെടുത്തുന്നുവെന്ന് പറഞ്ഞു ഹൃത്വിക് റോഷനാണ് ആദ്യം കേസ് ഫയല്‍ ചെയ്തത്. ആഷിക് ത്രി എന്ന സിനിമയില്‍ ഹൃത്വികും സോനം കപൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നു വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, മറ്റു ചിത്രങ്ങളുടെ തിരക്കു മൂലം സോനം കപൂര്‍ ചിത്രത്തില്‍ നിന്നു പിന്മാറി. അതിനു ശേഷമാണ് കങ്കണയെ ചിത്രത്തിലേക്കു ക്ഷണിച്ചത്. പിന്നീടു കങ്കണയെ ചിത്രത്തില്‍ നിന്നു മാറ്റണമെന്ന് ഹൃത്വിക് ആവശ്യപ്പെട്ടിരുന്നു. ഇതറിഞ്ഞ കങ്കണ ചിത്രത്തില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറി.
ചിത്രത്തില്‍ നിന്നു പിന്മാറിയതിന്റെ കാരണം അന്വേഷിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരോട് താരം പറഞ്ഞത് ഇങ്ങനെ: അപവാദപ്രചരണങ്ങള്‍ എവിടെനിന്നാണ് വരുന്നതെന്ന് ഏത് വിഡ്ഢിക്കും അറിയാം. എക്‌സുകള്‍ എന്താണ് ഇങ്ങനെ പെരുമാറുന്നതെന്ന് അറിയില്ല. തന്നെ സംബന്ധിച്ചിടത്തോളം ആ അദ്ധ്യായം അവസാനിച്ചു.’ താന്‍ ശവക്കുഴി തോണ്ടാറില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here