കള്ളപ്പണനിക്ഷേപകരുടെ അഞ്ചാമത്തെ പട്ടികയിലും മലയാളി; റഷ്യയിലെ എസ്‌വിഎസ് ഇന്‍വെസ്റ്റ്‌മെന്റിന്റെ പവര്‍ ഓഫ് അറ്റോര്‍ണി ഭാസ്‌കരന്റെ പേരില്‍

ദില്ലി: പനാമ കമ്പനിയായ മൊസാക് ഫൊന്‍സെക വഴി വിദേശത്ത് പണം നിക്ഷേപിച്ചവരുടെ അഞ്ചാമത്തെ പട്ടികയിലും മലയാളിയുടെ പേര്. തിരുവനന്തപുരം സ്വദേശി ഭാസ്‌കരന്‍ രവീന്ദ്രന്റെ വിവരങ്ങളാണ് പുതിയതായി വന്ന രേഖകളിലുള്ളത്. റഷ്യയിലെ എസ്‌വിഎസ് ഇന്‍വെസ്റ്റ്‌മെന്റ് എന്ന കമ്പനിയുടെ പവര്‍ ഓഫ് അറ്റോര്‍ണി ഭാസ്‌കരന്റെ പേരിലാണ്. പട്ടികയില്‍ വരുന്ന മൂന്നാമത്തെ മലയാളിയാണ് ഭാസ്‌കരന്‍. എന്നാല്‍ എസ്‌വിഎസ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഭാസ്‌കരന്‍ പറഞ്ഞു.

പത്തനംതിട്ട റാന്നി സ്വദേശിയായ ദിനേശ് പരമേശ്വരന്‍, തിരുവനന്തപുരം സ്വദേശിയായ ജോര്‍ജ് മാത്യു എന്നിവരുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന രേഖകളില്‍ പറഞ്ഞിരുന്നു. ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കമ്പനിയിലാണ് ദിനേശ് കള്ളപ്പണ നിക്ഷേപം നടത്തിയത്.

കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിക്കുന്ന മൊസാക് ഫൊന്‍സെക എന്ന കമ്പനിയുടെ കേന്ദ്ര ഓഫീസില്‍ നിന്നുള്ള രേഖകള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കളളപ്പണം സ്വീകരിച്ച് നികുതി ഇളവുകളുളള രാജ്യങ്ങളിലെ കമ്പനികളിലും ട്രസ്റ്റുകളിലും നിക്ഷേപിച്ച് നിക്ഷേപകര്‍ക്ക് ആനുകൂല്യങ്ങള്‍ നേടി കൊടുക്കുന്നതാണ് മൊസാക് ഫൊന്‍സെകയുടെ രീതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News