ഷൂട്ടിംഗ് ലൊക്കേഷനില്‍ ബോളിവുഡ് താരം സെയ്ഫ് അലി ഖാനോട് കയര്‍ത്ത് സംസാരിച്ച് നടി കങ്കണ റണവത്ത്. റങ്കൂണ്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. സിനിമയുടെ പ്രധാന സീനുകളില്‍ ഒന്നായ കിടപ്പറരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ സെയ്ഫ് കാണിച്ച തമാശയാണ് കങ്കണയെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
രംഗം ചിത്രീകരിക്കുന്നതിനിടെ ക്യാമറ തന്റെ വശത്തേക്ക് വന്നപ്പോള്‍ സെയ്ഫ് കങ്കണയുടെ മുഖത്ത് നോക്കി കളിയാക്കാന്‍ ആരംഭിച്ചു. എന്നാല്‍ അത് കണ്ട് ദേഷ്യം വന്ന കങ്കണ, വളരെ പ്രധാനപ്പെട്ട സീന്‍ ഷൂട്ട് ചെയ്യുമ്പോഴാണോ തമാശ കാണിക്കുന്നതെന്ന് ചോദിച്ച ശേഷം ചാടി എഴുന്നേല്‍ക്കുകയായിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ വന്ന സംവിധായകന്‍ വിശാല്‍ ഭരദ്വാജിനോടും കങ്കണ ചൂടായതായാണ് ഗോസിപ്പ് മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. സെയ്ഫ് തമാശയാണ് പറയുന്നത് എന്ന് വിശാല്‍ പറഞ്ഞെങ്കിലും താരം അടങ്ങിയില്ല. തുടര്‍ന്ന് ഷൂട്ടിംഗ് അല്‍പനേരത്തേക്ക് മുടങ്ങിയെന്നാണ് ഡെക്കാണ്‍ ക്രോണിക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രണ്ടാംലോകയുദ്ധം പശ്ചാത്തലമാകുന്ന ചിത്രത്തില്‍ ഷാഹിദ് കപൂറും പ്രധാനവേഷത്തില്‍ എത്തുന്നു. 1940കളില്‍ ജീവിക്കുന്ന ജൂലിയ എന്ന നടിയുടെ വേഷമാണ് കങ്കണ അവതരിപ്പിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post