ജീവിതസാഹചര്യങ്ങളാണ് തന്നെ പോണ്‍ നടിയാക്കിയതെന്ന് സണ്ണി ലിയോണ്‍; ‘എന്നെ പോലെയുള്ളവരുടെ പൂര്‍വ്വകാല ചരിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് അറിയില്ല; അറിഞ്ഞാല്‍ ഒരുപാട് സണ്ണിമാരുണ്ടാകുമായിരുന്നു’ മനസ് തുറന്ന് സണ്ണി ലിയോണ്‍

പോണ്‍ സിനിമ രംഗത്തേക്ക് എത്തിയത് മനപൂര്‍വമായിരുന്നില്ലെന്നും എല്ലാം തന്റെ ജീവിതസാഹചര്യങ്ങളായിരുന്നെന്നും ബോളിവുഡ് നടി സണ്ണി ലിയോണ്‍. ഇന്ന് ശോഭിക്കുന്ന എന്നെപ്പോലെയുള്ളവരുടെ പൂര്‍വ്വകാല ചരിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് അറിയില്ലെന്നും അറിഞ്ഞാല്‍ ഇവിടെ ഒരുപാട് സണ്ണിമാരുണ്ടാകുമായിരുന്നെന്നും സണ്ണി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഞങ്ങളും മനുഷ്യരാണെന്ന അവബോധം പ്രേക്ഷകരുടെ മനസില്‍ ഉണ്ടായിരിക്കണമെന്നും സണ്ണി ആവശ്യപ്പെടുന്നു.

‘എന്നോടും ഞാന്‍ ആരാണ് എന്നതിലും എനിക്ക് ഉറച്ച വിശ്വാസമാണുള്ളത്. എന്നെ സംബന്ധിച്ച് എനിക്കു വേണ്ടതായ എല്ലാ തീരുമാനങ്ങളും ഞാന്‍ സ്വയം കൈകാര്യം ചെയ്യുന്നു. അത് തെറ്റായിരുന്നാലും ശരിയായിരുന്നാലും. ജീവിതത്തില്‍ ഇന്നുവരെ ഞാനെടുത്ത തീരുമാനങ്ങളെക്കുറിച്ച് ഖേദിച്ചിട്ടില്ല. ഞാന്‍ ധാരാളം മോശമായ വിഷയങ്ങള്‍ കണ്ടും കേട്ടും ശീലിച്ചവളാണ്. സമീപകാലത്ത് ഒരഭിമുഖ മേളയില്‍ എന്നോട് ചോദിച്ച ചോദ്യങ്ങള്‍ ഇത്തരത്തില്‍ പെട്ടവ ആയിരുന്നു. എന്നു വിചാരിച്ച് ചോദ്യകര്‍ത്താവിനോട് കയര്‍ക്കാനോ, അയാളെ കുറ്റപ്പെടുത്താനോ ഞാന്‍ ശ്രമിച്ചില്ല. അങ്ങനെയുള്ള നടപടിക്രമം ഞാനിഷ്ടപ്പെടുന്നില്ല. അയാളുടെ ഓരോ ചോദ്യങ്ങളും ശ്രദ്ധിച്ച് സമാധാനത്തോടെ മറുപടി നല്‍കുകയാണ് എന്റെ പോളിസി ‘-സണ്ണി പറയുന്നു.

ആമിര്‍ ഖാനൊപ്പമുള്ള സിനിമ തന്റെ ജീവിതത്തിലെ വലിയ സ്വപ്‌നമാണെന്നും തങ്ങള്‍ ജോഡിയായ സിനിമ ഉടന്‍തന്നെ നടക്കുമെന്ന പ്രത്യാശയിലാണ് താനെന്നും സണ്ണി സിനിമാ മംഗളത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ പറയുന്നു.

Sunny-Leone
എങ്ങനെയാണ് നടിയായത് എന്ന ചോദ്യത്തിന് സണ്ണി നല്‍കുന്ന ഉത്തരം ഇങ്ങനെ:

‘ഞാന്‍ അന്നും ഇന്നും സ്വതന്ത്രയാണ്. ചെറുപ്പം മുതലേ എന്റെ ചിലവുകള്‍ക്ക് വേണ്ടിയുള്ള പണം ഞാന്‍ തന്നെ കണ്ടെത്തുമായിരുന്നു. കായികവിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള പണത്തിന് വേണ്ടി ഏഴു വയസുള്ളപ്പോള്‍ ഞാന്‍ മിഠായി വില്‍ക്കുമായിരുന്നു. കാനഡയില്‍വച്ച് തെരുവോരം നടന്ന് ഞാന്‍ ശീതളപാനീയങ്ങള്‍ വിറ്റിരുന്നു. മഞ്ഞുകട്ടകള്‍ നീക്കം ചെയ്യുന്ന ജോലിയിലും ഞാന്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ഇതൊക്കെ എന്റെ സ്വതന്ത്രമായ ജീവിതത്തില്‍ ചെയ്തിട്ടുള്ള തൊഴിലുകളാണ്. ഒരുദിവസം മുതിര്‍ന്ന പൗരന്മാര്‍ക്കായി ഒരു സിനിമ നിര്‍മ്മിക്കുന്നതായി അറിഞ്ഞു. ഞാന്‍ പണികഴിഞ്ഞ് മടങ്ങി വരുന്നതും പോകുന്നതുമൊക്കെ ഒരുപാട് പേര്‍ കാണുന്നുണ്ടായിരുന്നു. അങ്ങനെയായിരുന്നു മേല്‍പ്പറഞ്ഞ സിനിമയുടെ സംവിധായകന്‍ എന്നെ സമീപിച്ചത്. അഭിനയിക്കാമോ എന്ന് ചോദിച്ചു. റെഡി എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ പ്രതീക്ഷിക്കാത്ത ഒരു വലിയ സംഖ്യ അവര്‍ വാഗ്ദാനം ചെയ്തു. അത്രയും തുക അഡ്വാന്‍സായും തന്നു. പക്ഷേ പോണ്‍ സിനിമയാണെന്ന് പിന്നീടാണ് അറിഞ്ഞത്. അങ്ങനെയായിരുന്നു ഞാനൊരു നടിയായി മാറിയത്. ഇത്തരത്തില്‍ ഞാന്‍ സിനിമയില്‍ പ്രശസ്തയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സത്യത്തില്‍ എന്റെ വളര്‍ച്ചയില്‍ ഞാന്‍ തന്നെ അത്ഭുതപ്പെട്ടു പോയിട്ടുണ്ട്.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News