കഴക്കൂട്ടം: കേരളത്തിന്റെ ഐടി തലസ്ഥാനത്ത് പ്രചാരണത്തില്‍ ‘ഹരിത വിപ്ലവം’. കഴക്കൂട്ടം മണ്ഡത്തിലെ ഓരോ ബൂത്തിലും അഞ്ചു വൃക്ഷത്തൈ വച്ചുപിടിപ്പിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്റെ പ്രചാരണം. കഴക്കൂട്ടത്തെ അനന്തപുരിയുടെ ഉപഗ്രഹ നഗരമാക്കാനുള്ള ചുവടുവയ്പിനൊപ്പം മണ്ണിലൊരു മരത്തൈയും എന്ന സന്ദേവശവുമായാണ് കഴക്കൂട്ടത്തെ ഹരിതാഭമാക്കാനുള്ള തീരുമാനം.
അധാര്‍മികത, അഴിമതി, പൊള്ളുന്ന വിലക്കയറ്റം എന്നിവയ്‌ക്കെതിരായ പോരാട്ടമായി കാണുന്ന തെരഞ്ഞെടുപ്പില്‍ നാടിന്റെ ജൈവ- പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടുള്ള വേറിട്ട പ്രചാരണത്തിനാണ് എല്‍ഡിഎഫ് കഴക്കൂട്ടത്ത് തുടക്കം കുറിക്കുന്നത്. കാലാവസ്ഥ വ്യതിയാനം മനുഷ്യര്‍ക്കും പ്രകൃതിക്കും ഭീഷണിയാകുന്ന കാലത്ത് മണ്ഡലത്തിനാകെ സുരക്ഷിതത്വത്തിന്റെയും പ്രകൃതി സംരക്ഷണത്തിലൂന്നി നിന്നുകൊണ്ടുള്ള വികസനത്തിന്റെയും ജൈവ പന്തലൊരുക്കണമെന്നാണു കടകംപള്ളി സുരേന്ദ്രന്റെ ആഗ്രഹം മണ്ഡലത്തിലെ ബൂത്ത് കമ്മിറ്റികള്‍ ഒരേ മനസോടെ ഏറ്റെടുക്കുകയായിരുന്നു.
ഇന്ന് ബൂത്ത് കണ്‍വന്‍ഷമുകള്‍ ആരംഭിക്കുന്ന മഉരയ്ക്ക് ബൂത്ത് ഓഫീസുകള്‍ക്കു മുന്നില്‍ വൃക്ഷത്തൈകള്‍ നടും. ബുത്ത് കമ്മിറ്റിയും നാലു സ്‌കോഡുകളും ചേര്‍ന്ന് അഞ്ച് തൈകള്‍ വീതമാണ് ഒരോബൂത്തിലും നട്ടുനനച്ച് പരിപാലിക്കുക. മണ്ഡലത്തിലെ 139 ബൂത്ത് കണ്‍വന്‍ഷനുകളും പൂര്‍ത്തിയാകുന്നതോടെ 700 വൃക്ഷത്തൈകള്‍ കഴക്കൂട്ടത്തെ കുളിരണിയിക്കാന്‍ വളര്‍ന്നു തുടങ്ങും. സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് പരിസ്ഥിതി സംരക്ഷണവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നത്. ഓരോ കണ്‍വന്‍ഷനിലും പരിസ്ഥിതി പ്രവര്‍ത്തകരായ പ്രമുഖരും കലാകാരന്മാരും പങ്കെടുക്കുന്നുണ്ട്. ഇവരാണ് നടീല്‍ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇന്നു വൈകിട്ട് മെഡിക്കല്‍കോളേജ് ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ പൂന്തി റോഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകര്‍ പരിസ്ഥിതി സംരക്ഷണ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വൃക്ഷതൈ നട്ട് തുടക്കം കുറിക്കും.
Get real time update about this post categories directly on your device, subscribe now.
Discussion about this post