വിമതപ്പേടിയിൽ യുഡിഎഫ്; കണ്ണൂരിലും അഴീക്കോടും വിമതർ മത്സരരംഗത്തേക്ക്; കണ്ണൂരിൽ പി.കെ രാഗേഷ് മത്സരിക്കും; ഇരിക്കൂറിൽ സജീവ് ജോസഫ് മത്സരിക്കണമെന്ന് ആവശ്യം

കണ്ണൂർ: സ്ഥാനാർത്ഥി നിർണയത്തിൽ ഇനിയും അടി തീരാത്ത യുഡിഎഫിന് ഭീഷണിയായി വിമതരും. കണ്ണൂരിൽ രണ്ടിടങ്ങളിൽ മത്സരിക്കുമെന്ന് യുഡിഎഫ് വിമതർ വ്യക്തമാക്കി. കണ്ണൂരിൽ പി.കെ രാഗേഷ് ആണ് വിമതനായി മത്സരിക്കുക. മത്സരിക്കുന്ന കാര്യം പ്രഖ്യാപിക്കാൻ കൺവെൻഷൻ വിളിക്കുമെന്ന് പി.കെ രാഗേഷ് വ്യക്തമാക്കി. അഴീക്കോട്ടെ വിമതസ്ഥാനാർത്ഥി ആരാണെന്ന കാര്യം തീരുമാനിച്ചിട്ടില്ല. ഇതും കൺവെൻഷനിലായിരിക്കും പ്രഖ്യാപിക്കുക.

ഇരിക്കൂറിലും വിമതസ്വരം ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഇരിക്കൂറിൽ സജീവ് ജോസഫിനെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്. ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വം അനുകൂല നിലപാടെടുത്തില്ലെങ്കിൽ ഇവിടെയും വിമതർ മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News