കെ എം മാണിക്ക് സ്‌റ്റേ ഇല്ല; ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം മുന്നോട്ട് പോകട്ടെയെന്ന് ഹൈക്കോടതി; അന്വേഷണത്തിനെതിരായ മാണിയുടെ ഹര്‍ജി തള്ളി; സര്‍ക്കാരിന് തിരിച്ചടി

കൊച്ചി: ബാര്‍ കോഴക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടിയുടെ തിരിച്ചടി. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് നടപടികള്‍ക്കു സ്റ്റേ അനുവദിക്കാതിരുന്ന കോടതി ഇക്കാര്യം ആവശ്യപ്പെട്ടുള്ള മാണിയുടെ ഹര്‍ജി തള്ളി. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പുകമറ സൃഷ്ടിക്കുകയാണെന്നും കോടതി വിലയിരുത്തി. ബാര്‍കോഴക്കേസില്‍ അന്വേഷണവുമായി വിജിലന്‍സിന് മുന്നോട്ടു പോകാമെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ എല്ലാ പ്രതികളും ഒരുപോലെയാണെന്നും ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് അന്വേഷിച്ച എസ് പി സുകേശനെതിരേ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സുകേശനെതിരേ അന്വേഷണം നടത്തിയ നടപടിയില്‍ കടുത്ത അതൃപ്തിയാണ് കോടതി ഉന്നയിച്ചത്. സുകേശനെതിരേ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച സിഡിയില്‍ ആധികാരികതയില്ലെന്നും സംശയമുണ്ടെന്നും കോടതി പറഞ്ഞു.

സുകേശനെതിരെ തെളിവുണ്ടെങ്കില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണു വേണ്ടത്. വിജിലന്‍സ് അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം അടിയന്തര പരിഗണന അര്‍ഹിക്കുന്നതല്ല. ആയിരക്കണക്കിന് കേസുകള്‍ ഇതുപോലെയുണ്ട്. അതേപോലെ മാത്രമേ മാണിയുടെ കേസും കാണാന്‍ കഴിയൂ. സുകേശനെതിരേ കേസെടുത്തത് പ്രകോപനം സൃഷ്ടിക്കാനാണ്. പതിനാറിന് വിജിലന്‍സ് കോടതി കേസ് പരിഗണിക്കട്ടെയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News