കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ഫ്ളാറ്റില്‍ വച്ച് ബംഗ്ലാദേശി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നു പേര്‍ കുറ്റക്കാരനെന്ന് ജില്ലാ കോടതി. ഒന്നാംപ്രതി തൃക്കരിപ്പൂര്‍ ഉദിരൂര്‍ അഞ്ചില്ലത്ത് ബദായില്‍ എ.ബി. നൗഫലിന് എട്ടു വര്‍ഷം തടവും 50,000 രൂപ പിഴയും കോടതി വിധിച്ചു. രണ്ടാംപ്രതി വയനാട് മുട്ടില്‍ പുതിയപുരയില്‍ ബാവക്ക എന്ന സുഹൈലിനും മൂന്നാം പ്രതിയും സുഹൈലിന്റെ ഭാര്യ വയനാട് സുഗന്ധഗിരി പ്ലാന്റേഷന്‍ അംബിക എന്ന സാജിതയ്ക്ക് അഞ്ച് വര്‍ഷവും 25,000 രൂപ പിഴയും കോടതി വിധിച്ചു. മാറാട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാറാണ് വിധിപറഞ്ഞത്.
2014 മെയ് 12നാണ് റോഡരികില്‍നിന്ന് പെണ്‍കുട്ടിയെ താമരശേരി പൊലീസ് അറസ്റ്റു ചെയ്തത്. പാസ്‌പോര്‍ട്ട് നിയമം ലംഘിച്ചതിന് കേസെടുത്ത് കുട്ടിയെ ജില്ലാ ജയിലില്‍ അടച്ചിരുന്നു. ജയിലില്‍ കഴിയവേയാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ജോലി വാഗ്ദാനം ചെയ്ത് ബന്ധുക്കളാണ് പെണ്‍കുട്ടിയെ ഇന്ത്യയിലെത്തിച്ചത്. മുംബൈയില്‍വച്ച് പെണ്‍വാണിഭ സംഘത്തിന്റെ കൈയില്‍പ്പെടുകയായിരുന്നു. എരഞ്ഞിപ്പാലത്തെ ഫഌറ്റില്‍ പീഢന ശ്രമത്തിനിടെ ഓടി രക്ഷപ്പെടുന്നതിനിടെയാണ് പൊലീസിന്റെ മുന്നില്‍പ്പെട്ടത്.
ഫഌറ്റില്‍ വെച്ച് ദിവസം രണ്ടു പേര്‍ വീതം ഒമ്പതു ദിവസം തുടര്‍ച്ചയായി തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും അതില്‍ ഡോക്ടര്‍മാരും അഭിഭാഷകരും പൊലീസുകാരുമുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. നഗ്‌ന ചിത്രം എടുത്ത് തുടര്‍ച്ചയായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സഹികെട്ട് രക്ഷപ്പെട്ട് ഫഌറ്റിന് തൊട്ടടുത്ത വീട്ടില്‍ അഭയം തേടുകയായിരുന്നുവെന്നും യുവതി മൊഴി നല്‍കിയിരുന്നു.
അതിനിടെ വെള്ളിമാട്കുന്നിലെ മഹിളാമന്ദിരത്തില്‍ വച്ച് ചുമതലക്കാരിയുടെ നേതൃത്വത്തില്‍ കടുത്ത മാനസിക പീഡനത്തിനിരയാക്കിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. കേസ് നടപടികള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലേക്ക് പോകണമെന്ന ആവശ്യം പരിഗണിച്ച് യുവതിയെ ബംഗ്ലാദേശിലേക്ക് അയക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here