ആദ്യരാത്രിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി; സംശയമുള്ളതു കൊണ്ടാണ് കൊന്നതെന്ന് ഭർത്താവ് പൊലീസിനോട്

ജാക്കോബാബാദ്: ഭാര്യയിൽ സംശയം ആരോപിച്ച് വിവാഹരാത്രിയിൽ തന്നെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ജാക്കോബാബാദിലാണ് ഇരുപത്തിയെട്ടുകാരനായ ഖലന്ദർ ബക്ഷ് കോക്കർ എന്ന യുവാവ് വിവാഹദിനത്തിൽ തന്നെ ഖൻസാദി ലാഷാരിയെന്ന യുവതിയെ സൽവാർ കമ്മീസിന്റെ ചരട് കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിയത്. ഭാര്യയെ സംശയമുള്ളതു കൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് ഖലന്ദർ ബക്ഷ് പിന്നീട് പൊലീസിനോടു സമ്മതിച്ചു.

ആഘോഷപൂർവമായിരുന്നു ഖലന്ദർ ബക്ഷിന്റെയും ഖൻസാദിയുടെയും വിവാഹം. ചടങ്ങുകൾ കഴിയുന്നതു വരെ പ്രശ്‌നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ, ഇതിനുശേഷം എന്തുണ്ടായെന്ന് ആർക്കും അറിയില്ല. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ കോക്കറിനും അയാളുടെ നാലു സഹോദരന്മാർക്കുമെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇതേതുടർന്ന് ഖലന്ദറിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. കോക്കറിനു സംശയ രോഗമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ ഇത് ഇത്തരമൊരു പ്രശ്‌നത്തിൽ കലാശിക്കുമെന്ന് കരുതിയില്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞു.

പാകിസ്താൻ പീനൽ കോഡിലെ സെക്ഷൻ 302 പ്രകാരം കൊലപാതക കുറ്റ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനു ശേഷം ഒളിവിലായിരുന്ന കോക്കറിന്റെ മൊബൈൽ ഫോൺ പിന്തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here