എൽഡിഎഫ് അധികാരത്തിലെത്തിയാൽ മദ്യനയം മാറ്റില്ലെന്ന് സിതാറാം യെച്ചുരിയും വിഎസും; പൂട്ടിയ ബാറുകൾ തുറക്കില്ല; ബാർ തുറക്കുമെന്നത് ഉമ്മൻചാണ്ടിയുടെ കള്ളപ്രചാരണമെന്ന് വിഎസ്

ദില്ലി/തിരുവനന്തപുരം: എൽഡിഎഫ് അധികാരത്തിലെത്തിയാൽ മദ്യനയത്തിൽ തിരുത്തൽ വരുത്തില്ലെന്ന് സിപിഐഎം. പാർട്ടി ജനറൽ സെക്രട്ടറി സിതാറാം യെച്ചുരിയും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ മദ്യനയത്തിൽ ഒരു മാറ്റവും എൽഡിഎഫ് സർക്കാർ കൊണ്ടുവരില്ല. പൂട്ടിയ ബാറുകൾ പൂട്ടിത്തന്നെ കിടക്കും. ഒരു ബാർ പോലും തുറന്നു കൊടുക്കില്ലെന്നും യെച്ചുരിയും വിഎസും വ്യക്തമാക്കി.

മദ്യത്തിന്റെ ഉപഭോഗം കുറച്ചു കൊണ്ടുവരുകയാണ് എൽഡിഎഫിന്റെ നയം. മദ്യവർജനമാണ് എൽഡിഎഫ് നയം. മദ്യവർജനത്തിലൂടെ ഉപഭോഗം കുറച്ചു കൊണ്ടുവരുകയാണ് എൽഡിഎഫ് ലക്ഷ്യമിടുന്നതെന്നും ഇരുവരും വ്യക്തമാക്കി. എൽഡിഎഫ് അധികാരത്തിലെത്തിയാൽ പൂട്ടിയ ബാറുകൾ തുറക്കും എന്നു പറയുന്നത് ഉമ്മൻചാണ്ടിയുടെ കള്ളപ്രചാരണമാണെന്നും വിഎസ് അച്യുതാനന്ദൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News