കാലടി: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അധ്യാപക ഒഴിവുകളില്‍ വിരമിച്ച അധ്യാപകരെ നിയമിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം. വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന താല്‍കാലിക അധ്യാപകരെ പിരിച്ചുവിട്ട് സര്‍വീസില്‍നിന്നു വിരമിച്ചവരെ നിയമിക്കാനുള്ള നീക്കത്തിനെതിരേയാണ് പ്രതിഷേധം. സര്‍വകലാശാലാ വകുപ്പുകളിലെ താല്‍കാലിക അധ്യാപകര്‍ സര്‍വകലാശാലാ കവാടത്തിനു മുന്നില്‍ കരിദിനം ആചരിക്കുകയാണ്. സംസ്‌കൃത സര്‍വകലാശാലാ കരാര്‍ അധ്യാപക അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് കരിദിനാചരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here