ഷോര്‍ട്‌സ് ഇട്ടുവന്ന വിദ്യാര്‍ഥിനിയെ പ്രൊഫസര്‍ അപമാനിച്ചു; പിറ്റേന്ന് എല്ലാവരും ഷോര്‍ട്‌സ് ഇട്ടുവന്നു പ്രതിഷേധിച്ചു; ബംഗളുരു നിയമസര്‍വകലാശാലയിലെ പ്രതിഷേധത്തിന് പിന്തുണയേറുന്നു

ബംഗളുരു: ഷോര്‍ട്‌സ് ഇട്ടു ക്ലാസിലെത്തിയ വിദ്യാര്‍ഥിനിയെ പരസ്യമായി അപമാനിച്ചതില്‍ പ്രതിഷേധിച്ച് ബംഗളുരു ദേശീയ നിയമസര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തം. പെണ്‍കുട്ടിയെ അപമാനിച്ച പൊഫസറോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ക്ലാസിലെ മറ്റു പെണ്‍കുട്ടികളെല്ലാവരും പിറ്റേന്ന് ഷോര്‍ട്‌സ് ഇട്ടു ക്ലാസിലെത്തി. സംഭവം സോഷ്യല്‍മീഡിയും മാധ്യമങ്ങളും ഏറ്റെടുത്തതോടെ വിദ്യാര്‍ഥികള്‍ക്കുള്ള പിന്തുണയേറുകയാണ്.

സര്‍വകലാശാലയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയെയാണു കഴിഞ്ഞദിവസം ഷോര്‍ട്‌സ് ഇട്ടുവന്നതിന് പ്രൊഫസര്‍ അപമാനിച്ചത്. ക്ലാസില്‍ കയറാനെത്തിയ പെണ്‍കുട്ടിയോട് ഷോര്‍ട്‌സ് ഇട്ടുവന്നാല്‍ ക്ലാസില്‍ കയറ്റില്ലെന്നായിരുന്നു പ്രൊഫസറുടെ മറുപടി. ഏപ്രില്‍ നാലിനായിരുന്നു സംഭവം. പെണ്‍കുട്ടിയെ ജാതീയമായി അപമാനിച്ചെന്നും വിദ്യാര്‍ഥികള്‍ പ്രൊഫസര്‍ക്കെതിരേ പരാതിപ്പെടുന്നുണ്ട്. ഇക്കാര്യം ചോദ്യം ചെയ്ത മറ്റു വിദ്യാര്‍ഥികളെയും പ്രൊഫസര്‍ അപമാനിച്ചതായി പരാതിയുണ്ട്.

തുടര്‍ന്നാണ് ബാച്ചിലെ വിദ്യാര്‍ഥികള്‍ എല്ലാവരും ഷോര്‍ട്‌സ് ധരിച്ചു ക്ലാസിലെത്തി പ്രതിഷേധിച്ചത്. സംഭവം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കു പിന്തുയേറുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News