25,000 രൂപയ്ക്ക് ബ്ലാക്ക്‌ബെറിയുടെ പുതിയ ആൻഡ്രോയ്ഡ് ഫോൺ വരുന്നു

ദില്ലി: എന്നും വിലകൂടിയ സ്മാർട്‌ഫോണുകൾ മാത്രം പുറത്തിറക്കിയിട്ടുള്ള ബ്ലാക്ക്‌ബെറിയിൽ നിന്ന് പുതിയ ആൻഡ്രോയ്ഡ് ഫോൺ വരുന്നു. അതും താങ്ങാവുന്ന വിലയിൽ. സ്വന്തം പ്ലാറ്റ്‌ഫോമിൽ നിന്നു മാറി ആൻഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിൽ പുറത്തിറക്കിയ ആദ്യ ഫോണിന്റെ നേർപകുതി വിലയ്ക്കാണ് പുതിയ ആൻഡ്രോയ്ഡ് ഫോണുകളുമായി ബ്ലാക്ക്‌ബെറി എത്തുന്നത്. ബ്ലാക്കബെറി സിഇഒ ജോൺ ചെൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതായത് വൈകാതെ 20,000 രൂപയ്ക്കും 26,000 രൂപയ്ക്കും ഇടയ്ക്ക് ബ്ലാക്ക്‌ബെറിയുടെ ആൻഡ്രോയ്ഡ് ഫോൺ സ്വന്തമാക്കാം.

ബ്ലാക്ക്‌ബെറി സ്മാർട്‌ഫോണുകൾ സ്വന്തം പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന ഫോണുകൾ പ്രതിസന്ധി നേരിട്ട സാഹചര്യത്തിൽ ആൻഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിൽ ഫോണുകൾ പുറത്തിറക്കാൻ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആദ്യം പുറത്തിറക്കിയ ഫോണായിരുന്നു പ്രൈവ്. എന്നാൽ, ഇതു വേണ്ടത്ര വിജയം നേടിയില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഫോണുമായി രംഗത്തെത്താൻ ബ്ലാക്ക്‌ബെറി തീരുമാനിച്ചത്. മുൻപ് ഇറങ്ങിയ ഫോണിനേക്കാൾ കൂടുതൽ ഫീച്ചറുകൾ ഈ മധ്യനിര ഫോണിൽ ഉണ്ടാകുമെന്നു ബ്ലാക്ക്‌ബെറി സിഇഒ ജോൺ ചെൻ പറഞ്ഞു.

പ്രൈവ് വിലകൂടിയ ഫോൺ ആയിരുന്നെന്ന് ജോൺ ചെനും സമ്മതിച്ചു. പ്രൈവ് വേണ്ടത്ര വിജയം നേടിയില്ലെന്നും ചെൻ സമ്മതിച്ചു. ഒരുപാട് ഫോണുകൾ ഉണ്ടാക്കുകയല്ല ബ്ലാക്ക്‌ബെറി ലക്ഷ്യമിടുന്നത്. ബ്ലാക്ക്‌ബെറി പ്രൈവ് പുറത്തിറക്കിയപ്പോൾ സംഭവിച്ച പിഴവുകൾ കൂടി തിരുത്തിയായിരിക്കും ഫോൺ പുറത്തിറക്കുകയെന്ന് ചെൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News