ഒരു കുടുംബത്തിലെ ഏഴ് പെൺകുട്ടികളെ പീഡിപ്പിച്ച ആൾദൈവത്തിന് ജീവപര്യന്തം തടവ്; പീഡനം ബുദ്ധിമാന്ദ്യമുള്ള കുട്ടികൾ ഉണ്ടാകാതിരിക്കാനുള്ള ചികിത്സ എന്ന പേരിൽ

മുംബൈ: ബുദ്ധിമാന്ദ്യമില്ലാത്ത കുട്ടികളെ പ്രസവിക്കാതിരിക്കാൻ ചികിത്സിക്കുന്നു എന്ന വ്യാജേന ഒരു കുടുംബത്തിലെ ഏഴ് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ആൾ ദൈവത്തിന് മുംബൈയിൽ ജീവപര്യന്തം തടവുശിക്ഷ. മെഹന്ദി കാസിം എന്ന 43കാരനെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ആറുവർഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ശിക്ഷ വിധിച്ചത്. നാലു സഹോദരിമാരുടെ കുട്ടികളുടെ ബുദ്ധിമാന്ദ്യം മാറ്റിക്കൊടുക്കാൻ ചികിത്സ നടത്താം എന്നു പറഞ്ഞാണ് കാസിം പെൺകുട്ടികളെ ബലാൽസംഗം ചെയ്തു. മുംബൈയിലെ വനിതകൾക്ക് വേണ്ടിയുള്ള പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

കാസിമിനു പരിചയമുള്ള കുടുംബമായിരുന്നു അത്. കുട്ടികളുടെ ബുദ്ധിമാന്ദ്യം മാറ്റിക്കൊടുക്കാം എന്നു പറഞ്ഞ കാസിം, പെൺമക്കളെ അയാളുടെയടുത്തേക്ക് അയയ്ക്കാൻ ആവശ്യപ്പെട്ടു. അവർ ഇത്തരത്തിൽ ബുദ്ധിവൈകല്യമുള്ള കുട്ടികളെ പ്രസവിക്കാതിരിക്കാൻ അവർക്കും ചികിത്സ നടത്താം എന്നു കാസിം ഉറപ്പു കൊടുത്തു. അങ്ങനെ നാലുസഹോദരിമാരെയും അവരുടെ പെൺമക്കളെയും കാസിം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 2010 ലാണ് മെഹന്ദി കാസിമിനെ പീഡനക്കസിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

വിചാരണയുടെ പല ഘട്ടങ്ങളിലായി 37 പേരെ കോടതി വിസ്തരിച്ചു. പീഡനത്തിന് ഇരയായ പെൺകുട്ടികളും ഇവരുടെ അമ്മമാരും കോടതിയിലെത്തി മൊഴി നൽകി. ഗൂഢാലോചന നടത്തി പെൺകുട്ടികളെ മെഹന്ദി കാസിം പീഡിപ്പിക്കുകയായിരുന്നു എന്ന് പ്രത്യേക കോടതി ജഡ്ജി വൃഷാലി ജോഷി കണ്ടെത്തുകയായിരുന്നു.

ഏതാണ്ട് അഞ്ച് വർഷത്തോളം തുടർച്ചയായി പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടു. ചികിത്സിക്കുന്നു എന്ന വ്യാജേന അഞ്ച് വർഷത്തോളം ഇയാൾ ഏഴു പെൺകുട്ടികളെയും പീഡിപ്പിക്കുകയായിരുന്നു. രണ്ട് പെൺകുട്ടികൾ ഗർഭിണികളായപ്പോൾ ഇയാൾ ഗർഭഛിദ്രം നടത്തുകയും ചെയ്തത്രെ. മദ്യവും മയക്കുരുന്നും നൽകിയാണ് ഇയാൾ പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത്. പ്രോസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ച കോടതി കാസിമിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News