ഇങ്ങനെ കുളിപ്പിച്ചാൽ കൊച്ചില്ലാണ്ടാകുവേ..,;ആന്റി ബാക്ടീരിയൽ സോപ്പുകൾ കുഞ്ഞിന് ദോഷകരമെന്ന് പഠനം

കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാതാക്കുന്നവർക്കുള്ള ഉപദേശമാണിത്. വെറുതെ പഴമക്കാർ പറഞ്ഞുണ്ടാക്കിയതൊന്നുമല്ല ഇത്. കുഞ്ഞിനെ അണുവിമുക്തമാക്കാനും കുഞ്ഞിന്റെ വൃത്തിയുറപ്പാക്കാനും വേണ്ടി അമ്മമാർ ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയൽ സോപ്പുകൾ കുഞ്ഞിനെ ദോഷകരമായി ബാധിച്ചേക്കാം എന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ട് എപ്പോഴും ആന്റി ബാക്ടീരിയൽ സോപ്പ് ഉപയോഗിക്കുന്നതും അതുപയോഗിച്ച് കുഞ്ഞിന്റെയും അമ്മയുടെയും വസ്ത്രങ്ങൾ വൃത്തിയാക്കുകയും ചെയ്താൽ കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലാണ്ടായി എന്ന പഴഞ്ചൊല്ല് അന്വർത്ഥമാകുമെന്നു സാരം.

കുഞ്ഞിന്റെയും അമ്മയുടെയും വസ്ത്രങ്ങൾ കഴുകാനും മുറി വൃത്തിയാക്കാനും വേണ്ടി ഏതെങ്കിലും ആന്റി ബാക്ടീരിയൽ സോപ്പ് ഉപയോഗിക്കുന്നത് ഇന്നു സാധാരണമാണ്. അടുക്കളപ്പണി കഴിഞ്ഞ് കുഞ്ഞിനെ ഓടിവന്നെടുക്കുമ്പോഴും ചില അമ്മമാർ ആന്റി ബാക്ടീരിയൽ സോപ്പ് ഉപയോഗിച്ച് കൈകഴുകാറുണ്ട്. എന്നാൽ, ഇവയെല്ലാം കുഞ്ഞിനെ ദോഷകരമായി ബാധിച്ചേക്കാം എന്നാണ് പഠനങ്ങൾ പറയുന്നത്. ഇങ്ങനെ ചെയ്യുന്നത് സോപ്പിന്റെ അംശങ്ങൾ കുഞ്ഞിന്റെ വയറ്റിൽ എത്താൻ ഇടയാക്കും.

സോപ്പിന്റെ അംശങ്ങൾ നേരിട്ടല്ലെങ്കിലും കുഞ്ഞിന്റെ വയറ്റിനകത്തെത്തിയാൽ കുഞ്ഞിന്റെ വയറിലെ നല്ല ബാക്ടീരിയകളെയും ഇതിലെ രാസപദാർഥങ്ങൾ കൊന്നൊടുക്കുന്നു. അതിന്റെ ഫലമായി കുഞ്ഞിന് തുടർച്ചയായി ഉദരസംബന്ധമായ രോഗങ്ങളും അസ്വസ്ഥതകളും വന്നേക്കാം എന്നാണ് ഗവേഷകർ പറയുന്നത്. ഭക്ഷണം കഴിക്കുന്നത് ദഹിപ്പിക്കുന്നതിനുൾപ്പടെ സഹായിക്കുന്ന ഗട്ട് ബാക്ടീരിയകളാണ് ഈ സോപ്പുകളുടെ അശാസ്ത്രീയ ഉപയോഗം മൂലം കൊല്ലപ്പെടുക.

നവജാത ശിശുക്കളുടെ അമ്മമാരും അവരെ പരിചരിക്കുന്ന ആയമാരുമാണ് ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തേണ്ടത്. മൃഗങ്ങളിൽ ആന്റി ബാക്ടരിയൽ സോപ്പ് ഉപയോഗിച്ച് നടത്തിയ പ്രാഥമിക പരീക്ഷണത്തിലാണ് മനുഷ്യക്കുഞ്ഞുങ്ങളിലും ഇതേ അപകടസാധ്യത നിലനിൽക്കുന്നുണ്ടെന്ന കണ്ടെത്തലിലേക്ക് ഗവേഷകർ എത്തിച്ചേർന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News