പക്വതയാകാത്തവര്‍ക്കു സ്റ്റിയറിംഗ് കൊടുക്കരുതേ; ഇടുങ്ങിയ വഴിയില്‍ പ്ലസ്ടു വിദ്യാര്‍ഥികളോടിച്ച ബെന്‍സ് വഴിയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; കഠിനഹൃദയരെയും ഞെട്ടിപ്പിക്കുന്ന വീഡിയോ

ദില്ലി: പക്വതയാകാത്തവര്‍ക്കു സ്റ്റിയറിംഗ് കൊടുത്താല്‍ അപകടമുറപ്പാണെന്നു പറയാറുണ്ട്. ദില്ലിയില്‍ സംഭവിച്ചതും അതാണ്. പതിനെട്ടു തികയാത്ത ആറു പ്ലസ്ടു വിദ്യാര്‍ഥി ഉല്ലാസത്തോടെ അമിതവേഗത്തില്‍ ഓടിച്ച കാര്‍ വഴിയാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുന്നതു കണ്ടാല്‍ ഏതു കഠിനഹൃദയനും ഞെട്ടും. കഴിഞ്ഞദിവസമാണ് ദില്ലിയിലെ ക്രോസിംഗില്‍ മെഴ്‌സിഡസ് ബെന്‍സ് ഓടിച്ചുവന്ന വിദ്യാര്‍ഥികള്‍ വഴിയാത്രക്കാരനെ ഇടിച്ചിട്ടത്.

തിങ്കളാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. മുപ്പതുകാരനായ സിദ്ധാര്‍ഥ് ശര്‍മയാണ് മരിച്ചത്. ദില്ലിയിലെ പ്രമുഖ വ്യവസായിയുടെ മകന്‍ അടക്കം ആറു വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്. സിദ്ധാര്‍ഥിനെ ഇടിക്കുമ്പോള്‍ കാര്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലായിരുന്നു. വൈകിട്ട് പാര്‍ട്ടി കഴിഞ്ഞു മടങ്ങുകയായിരുന്നു വിദ്യാര്‍ഥികള്‍. സിദ്ധാര്‍ഥിനെ ഇടിച്ചിട്ടശേഷം നിര്‍ത്താന്‍ ശ്രമിച്ചകാറിന്റെ ടയറുകള്‍ പൊട്ടി. നിന്ന കാറില്‍നിന്നു വിദ്യാര്‍ഥികള്‍ ഓടിരക്ഷപ്പെട്ടു. പിന്നീട് പൊലിസ് നടത്തിയ അന്വേഷണത്തില്‍ രാത്രിതന്നെ അറസ്റ്റിലായി. മകനെ രക്ഷിക്കാനായി തന്റെ ഡ്രൈവറാണ് കാര്‍ ഓടിച്ചിരുന്നതെന്നു വരുത്തിതീര്‍ക്കാന്‍ ബിസിനസുകാരന്റെ ശ്രമം നടന്നിരുന്നു. എന്നാല്‍ പോലീസ് ചോദ്യംചെയ്യലില്‍ അതു പൊളിയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News