400 വര്‍ഷത്തെ ചരിത്രം തിരുത്തി; ശനി ശിംഗനാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിച്ചു; ശ്രീകോവിലില്‍ സ്ത്രീ പ്രവേശനം ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയതിലൂടെ

മുംബൈ: നാലു പതിറ്റാണ്ടായി സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിച്ചിരുന്ന മഹാരാഷ്ട്രയിലെ ശനി ശിംഗനാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിച്ചു. ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കിയതിലൂടെയാണ് നാനൂറു വര്‍ഷത്തിന് ശേഷം ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനം സാധ്യമായത്. ഇന്നലെയാണ് ക്ഷേത്ത്രത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കാന്‍ ക്ഷേത്രം ട്രസ്റ്റ് അനുമതി നല്‍കിയത്.

ഏപ്രില്‍ ഒന്നിനാണ് ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. ക്ഷേത്രാരാധനയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വേര്‍തിരിവു കല്‍പിക്കാന്‍ പാടില്ലെന്നായിരുന്നു ഉത്തരവിന്റെ ഉള്ളടക്കം. തൃപ്തി ദേശായി എന്ന യുവതിയുടെ ശ്രമഫലമായാണ് ശനി ശിംഗനാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനം സാധ്യമായത്. തൃപ്തിയുടെ നേതൃത്വത്തിലുള്ള സംഘടനയുടെ നേതൃത്വത്തില്‍ നേരത്തേ ക്ഷേത്രത്തിലേക്കു മാര്‍ച്ച് നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News