എൽഡിഎഫ് വന്നാൽ ഒരുതുള്ളി മദ്യം പോലും അധികം നൽകില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ; മദ്യനയത്തിൽ യുഡിഎഫ് ജനങ്ങളെ കുഴപ്പിക്കാൻ നോക്കുന്നു; മാനനഷ്ടക്കേസ് നൽകിയത് പുകമറ സൃഷ്ടിക്കാനെന്നും കോടിയേരി

തിരുവനന്തപുരം: എൽഡിഎഫ് വന്നാൽ ഒരു തുള്ളി മദ്യം പോലും അധികം നൽകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മദ്യനയത്തിൽ മാറ്റം വരുത്താൻ എൽഡിഎഫ് തയ്യാറാകില്ല. മദ്യനയം സംബന്ധിച്ച് യുഡിഎഫ് ജനജങ്ങളെ കുഴപ്പിക്കാനാണ് നോക്കുന്നത്. അതിനാണ് മദ്യനിരോധനമാണോ മദ്യവർജനമാണോ എന്ന ചോദ്യം ചോദിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തത് പുകമറ സൃഷ്ടിക്കാനാണ്. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ഉമ്മൻചാണ്ടിയുടെ നീക്കം. മാനനഷ്ടക്കേസ് കൊടുത്ത ഉമ്മൻചാണ്ടി എന്തുകൊണ്ടാണ് സോളാർ കേസിൽ സരിതയ്‌ക്കെതിരെ ക്രിമിനൽ കേസ് കൊടുക്കാത്തതെന്ന് കോടിയേരി ചോദിച്ചു. വെളിപ്പെടുത്തൽ സത്യസന്ധമായതിനാലാണ് കേസ് കൊടുക്കാത്തതെന്നും കോടിയേരി പറഞ്ഞു.

നാലു മണ്ഡലങ്ങളിൽ ബിജെപിയും യുഡിഎഫും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. മഞ്ചേശ്വരം, ഉദുമ, തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലാണ് ഒത്തുതീർപ്പ് ഉണ്ടാക്കിയിട്ടുള്ളത്. രണ്ടിടത്ത് കോൺഗ്രസ്, ബിജെപി സ്ഥാനാർത്ഥികളെ ജയിപ്പിക്കുമ്പോൾ രണ്ടിടത്ത് ബിജെപി യുഡിഎഫിനെ സഹായിക്കും. ഇതാണ് ധാരണയെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel