ആയുസ് നീട്ടി നല്‍കുന്ന ഗുളിക വികസിപ്പിച്ച് ഹാവാര്‍ഡ് ശാസ്ത്രസംഘം; വാര്‍ധക്യവും മരണവും ഇല്ലാത്തകാലം അടുത്തെത്തിയോ? മധ്യവയസില്‍ ചികിത്സ തുടങ്ങണം

വാര്‍ധക്യവും മരണവും ഇല്ലാതിരുന്ന കാലത്തെക്കുറിച്ചു കുറെയൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍ അതൊക്കെ കെട്ടുകഥകളായിരുന്നെന്നു വിശ്വസിക്കുന്നവരെ അമ്പരപ്പിച്ചുകൊണ്ടു ശാസ്ത്രലോകം. പ്രായമാകുന്നത് തടയുന്നതും കൂടുതല്‍ കാലം ജീവിക്കാന്‍ സഹായിക്കുന്നതുമായി ഗുളിക കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. കൂടുതല്‍ കാലം ജീവിക്കാനുള്ള സാധ്യത പതിനാറു ശതമാനം വര്‍ധിപ്പിക്കുന്നതാണ് ഗുളിക. ഹാവാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ജോസ്‌ലിന്‍ ഡയബറ്റീസ് സെന്ററില്‍ റിസേര്‍ച്ച് ഫെല്ലോയായ ഡോ. ജോര്‍ജ് ഇവാന്‍ കാസ്റ്റിലോ ഖ്വാന്റെ നേതൃത്വത്തിലായിരുന്നു പഠനം.

ശരീരത്തിന് വാര്‍ധക്യമുണ്ടാക്കുന്നതും മരണം സംഭവിക്കാന്‍ വഴിയൊരുക്കുന്നതും ജിഎസ്‌കെ – 3 എന്ന പ്രോട്ടീന്‍ തന്‍മാത്രകളാണെന്നു നേരത്തേ കണ്ടെത്തിയിരുന്നു. ഈ തന്‍മാത്രകളുടെ പ്രവര്‍ത്തനം നിര്‍ത്തുക വഴി മരണം അകലെയാക്കാം എന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഇതിനായുള്ള മരുന്നാണ് ഇവര്‍ വികസിപ്പിച്ചത്. ഈച്ചകളില്‍ നടത്തിയ പരീക്ഷണത്തില്‍ വിജയം കണ്ടതിനെത്തുടര്‍ന്നു മനുഷ്യരില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ ഒരുങ്ങുകയാണ് ശാസ്ത്രജ്ഞര്‍.

ഈ പ്രോട്ടീന്‍ തന്‍മാത്രയുടെ പ്രവര്‍ത്തനം ശരീരത്തില്‍ നിര്‍ത്തുന്നതു വഴി അല്‍ഷീമേഴ്‌സ്, പ്രമേഹം, കാന്‍സര്‍, പാര്‍ക്കിന്‍സണ്‍സ് രോഗങ്ങളുണ്ടാകാനുള്ള സാധ്യത കുറയ്ക്കാമെന്നും ശാസ്ത്രലോകം പ്രതീക്ഷ വയ്ക്കുന്നുണ്ട്. മധ്യവയസിലെത്തുമ്പോഴേ ഈ പ്രോട്ടീന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനുള്ള ചികിത്സ ആരംഭിക്കേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News