വിജിലന്‍സ് കോടതി വിധി കെഎം മാണിക്കും യുഡിഎഫിനുമേറ്റ തിരിച്ചടി; മാണി തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറണമെന്നും കോടിയേരി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിയുടെ വിധി കെഎം മാണിക്കും യുഡിഎഫിനും ഏറ്റ കനത്ത തിരിച്ചടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടതിയില്‍ നിന്ന് തിരിച്ചടിയേറ്റ സാഹചര്യത്തില്‍ കെഎം മാണി തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറിനില്‍ക്കണം. മാറിനില്‍ക്കുന്നതാണ് മാന്യത. ഇല്ലെങ്കില്‍ കെഎം മാണിയെ മാറ്റിനിര്‍ത്താന്‍ യുഡിഎഫ് തയ്യാറുണ്ടോ എന്നും കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.

ബാര്‍ കോഴയില്‍ വിജിലന്‍സ് കോടതി കേസെടുത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച മാണിക്ക് അന്നത്തെ കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് രാജിവെക്കേണ്ടി വന്നത്. ആ പ്രഹരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയും എന്ന വ്യാമോഹത്തോടെയാണ് ഇപ്പോള്‍ കോടതിയെ സമീപിച്ചത്. ആവശ്യം ഹൈക്കോടതി തള്ളിയതോടെ മാണിയുടെ വ്യാമോഹം ഫലിക്കാതെ പോയെന്നും കോടിയേരി ബാലകൃഷ്ണന്‍ പഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

വിജിലൻസ് കോടതിയിൽ തനിക്കെതിരെയുള്ള കേസിന്റെ നടപടി സ്റ്റേ ചെയ്യണമെന്ന കെ.എം മാണിയുടെ ആവശ്യം ഹൈക്കോടതി തള്ളിക്കളഞ്ഞത് മാണി…

Posted by Kodiyeri Balakrishnan on Friday, 8 April 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News