വിനീത് ശ്രീനിവാസന്റെ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗരാജ്യം കാണാൻ പരീക്ഷയെ അവഗണിച്ച് ആദ്യ ഷോക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ആരാധകനോടു ആദ്യം പോയി പരീക്ഷയ്ക്ക് നന്നായി പഠിക്കാൻ ഉപദേശിച്ച് വിനീത് ശ്രീനിവാസൻ. പരീക്ഷയ്ക്ക് പഠിക്കുകയാണ് ആദ്യം വേണ്ടതെന്നും അതുകഴിഞ്ഞ് സിനിമ കണ്ടാൽ മതിയെന്നും ആരാധകന് വിനീത് മറുപടി നൽകി. ചിത്രം കാണാൻ പ്രേക്ഷകരെ ക്ഷണിച്ചുകൊണ്ട് ഒരു കത്ത് വിനീത് തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
ഈ പോസ്റ്റിനു താഴെയാണ് സനത് ശിവരാജ് എന്ന ആരാധകൻ ഉച്ചയ്ക്ക് പരീക്ഷയുണ്ടായിട്ടും ആദ്യത്തെ ഷോക്ക് തന്നെ ടിക്കറ്റ് ബുക്ക് ചെയ്തതായി കമന്റിട്ടത്. ഇതിനു മറുപടി കമന്റ് ആയാണ് വിനീത് ആരാധകനെ ഉപദേശിച്ചത്. തന്റെ അടുത്ത സുഹൃത്തിന്റെ കുടുംബവും ജീവിതവുമാണ് ചിത്രത്തിന്റെ പ്രചോദനമെന്നും, നല്ലൊരു സിനിമ പ്രേക്ഷകരിൽ എത്തിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും വിനീത് കത്തിൽ പറഞ്ഞിരുന്നു.
ഇങ്ങനെയൊക്കെ പറയാൻ കാണിക്കുന്ന ആ മനസ്സുണ്ടല്ലോ…. അതാണ് വലുത്….
Posted by Vineeth Sreenivasan FC on Thursday, April 7, 2016
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ജേക്കബിന്റെ സ്വർഗരാജ്യം. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. പുതുമുഖം റീബാ ജോൺ നായികയായി എത്തുന്നു. ശ്രീനാഥ് ഭാസി, ലക്ഷ്മി രാമകൃഷ്ണൻ, സായ് കുമാർ, ടി.ജി രവി, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ എന്നിവർ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here