വെടിക്കെട്ടിന്റെ ഉത്സവകാലം; ആരു വാഴും ആരു വീഴും?

ആരെല്ലാം പോർക്കളത്തിൽ

മുംബൈ ഇന്ത്യൻസ്

ശക്തി ദൗർബല്യങ്ങൾ നോക്കിയാൽ പതിവുപോലെ മുംബൈയും രാജസ്ഥാനുമാണ് ഇക്കുറിയും ഏറ്റവും ശക്തർ. ഇതിൽ മുംബൈ കഴിഞ്ഞ സീസണിലെ ഏകദേശ ഇലവനെയാണ് നിലനിർത്തിയിട്ടുളളത്. സംതുലിതം. മധ്യനിരയിലേക്ക് ജോസ് ബട്‌ലറുടെ വരവാണ് ടീമിനെ അടിമുടി മാറ്റിമറിക്കുക. തകർപ്പനടിക്കാരായ പൊള്ളാർഡിൻറെയും റായുഡുവിന്റെയും സമ്മർദം കുറയ്ക്കാൻ ബട്‌ലറിന് കഴിയും. ഹിറ്റ്മാനെന്ന് വിളിപ്പേരുള്ള രോഹിതിന്റെ പ്രകടനമാകും മുംബൈ ഇന്നിംഗ്‌സിന്റെ കരുത്ത്. രോഹിതിന്റെ കരുത്തുറ്റ ക്യാപ്റ്റൻസി മുംബൈക്ക് മുതൽകൂട്ടാണ്. നിലവിലെ ചാമ്പ്യൻമാരെന്ന സമ്മർദവും മുംബൈക്ക് ഉണ്ടാകും. കൊറി അൻഡേഴ്‌സണും ലെൻഡി സിമൺസും രോഹിതിന്റെ പ്രധാന ആയുധങ്ങളാണ്.

Rohit-Sharma

ഡെൽഹി ഡെയർഡെവിൾസ്

സഞ്ജു സാംസണെന്ന മലയാളി വിക്കറ്റ് കീപ്പറുടെ സാന്നിധ്യം കേരളത്തിന് ഇക്കുറി ഡെൽഹിയെ ഫേവറേറ്റ് ആക്കിയേക്കും. 4.2 കോടി രൂപയ്ക്കാണ് സഞ്ജുവിനെ ഡെൽഹി സ്വന്തമാക്കിയത്. സ്‌ട്രോക്ക് പ്ലെയറായ സഞ്ജുവിന്റെ പ്രകടനം ഡൽഹിക്ക് നിർണയകമാണ്. സഹീർ ഖാൻ നയിക്കുന്ന ടീമിൽ ക്രിസ് മോറിസ് ബൗളിംഗ് ഡിപ്പാർട്ട്‌മെന്റിലെ പ്രധാനിയാണ്. ടൂർണമെന്റിലെ ലോട്ടറി താരം പവൻ നേഗിയും ടീമിലുണ്ട്. 30 ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന നേഗിയെ 8.5 കോടി മുടക്കിയാണ് ഡെൽഹി സ്വന്തമാക്കിയത്. ലോകകപ്പിന്റെ ഫൈനൽ ഹീറോ ആയിരുന്ന കാർലോസ് ബ്രാത്ത്‌വെയ്റ്റ്, ജെപി ഡുമിനി, ഇമ്രാൻ താഹിർ, ക്വിന്റൺ ഡി കോക്ക് എന്നിവരും ടീമിന്റെ ശക്തിദുർഗങ്ങളാണ്.

Zaheer-Khan

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

ഗെയിലിന്റെ പേരിൽ അറിയപ്പെടുന്ന ടീം. നിലവിൽ മാരകഫോമിലുള്ള വിരാട് കോഹ്‌ലിക്ക് പുറമെ, ടൂർണമെന്റിലെ ഏറ്റവും വിലയേറിയ താരമായ ഷെയിൻ വാട്‌സണും കൂടി ചേരുന്നതോടെ ആദ്യ കിരീടമെന്ന ബാംഗ്ലൂരിന്റെ സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കും. വിൻഡീസിന്റെ ലോകകപ്പ് വിജയശിൽപികളിൽ ഒരാളായ സാമുവൽ ബദ്രിയും, എബി ഡിവില്ലിയേഴ്‌സും മികച്ച ഫോമിലാണ്. മലയാളി താരം സച്ചിൻ ബേബി മികച്ച അവസരങ്ങൾക്കായി കാത്തിരിക്കുന്നുണ്ട്. ബൗളിംഗിൽ മികവുറ്റ ഇന്ത്യൻ താരങ്ങളുടെ അഭാവമാണ് ബംഗ്ലൂരിന്റെ പ്രശ്‌നം. ഇത് ഐപിഎല്ലിന്റെ തുടക്കം മുതൽ അവർ നേരിടുന്ന പോരായ്മയാണ്.

Virat-Kohli

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News