കയ്പമംഗലം ആർഎസ്പിക്കു നൽകുമെന്ന് സുധീരൻ; ഒറ്റപ്പാലത്ത് ഷാനിമോളെയും ദേവികുളത്ത് എ കെ മണിയെയും ശുപാർശ ചെയ്യും; ഐഎൻടിയുസിയുമായി ചർച്ച തുടരും

തിരുവനന്തപുരം: കയ്പമംഗലം സീറ്റ് ആർഎസ്പിക്കു നൽകാൻ യുഡിഎഫിൽ ധാരണ. തിരുവനന്തപുരത്തു നടത്തിയ ചർച്ചയിലാണ് തീരുമാനം. ഒറപ്പാലത്തേക്കു ഷാനിമോൾ ഉസ്മാനെയും ദേവികുളത്തേക്കു എ കെ മണിയെയും ശുപാർശ ചെയ്യാനും യോഗം തീരുമാനിച്ചു.

പത്തനംതിട്ട ജില്ലാ യുഡിഎഫ് കൺവീനറായി ബാബു ജോർജിനെ ചുമതലപ്പെടുത്തി. കോട്ടയം ജില്ലാ യുഡിഎഫ് കൺവീനറുടെ ചുമതല ജോസി സെബാസ്റ്റിയനു നൽകി. ഐഎൻടിയുസി പ്രസിഡന്റ് ആർ ചന്ദ്രശേഖരനുമായി വിശദമായി സംസാരിച്ചു. ഐഎൻടിയുസി പ്രകടിപ്പിച്ച വികാരങ്ങൾ പൂർണമായി ഉൾക്കൊള്ളുന്നു. നാളെ വീണ്ടും ചർച്ച നടത്തും. അവരുടെ ആവശ്യങ്ങൾ ഗൗരവത്തോടെ കാണുന്നുവെന്നും സുധീരൻ പറഞ്ഞു.

സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെ ഒഴിച്ചിട്ടിരുന്നതടക്കം ആറു സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്നു പ്രഖ്യാപിക്കുമെന്നായിരുന്നു സൂചന. കാഞ്ഞങ്ങാട്, കല്യാശേരി, പയ്യന്നൂർ, സീറ്റുകളിലാണ് ഇനിയും തീരുമാനം എടുക്കാനുള്ളത്. കല്യാശേരിയിൽ മുൻ ഡിസിസി പ്രസിഡന്റ് പി.രാമകൃഷ്ണനെയും കാഞ്ഞങ്ങാട്ട് ടി.ജി.ദേവിനെയും പാർട്ടി പരിഗണിക്കുന്നുണ്ട്. ദേവികുളത്ത് ഐഎൻടിയുസിയുടെ പ്രതിഷേധം മൂലമാണ് മത്സരിപ്പിക്കാൻ നിശ്ചയിച്ചിരുന്ന രാജാറാമിനെ മാറ്റിയത്. ഈ സീറ്റ് ഐഎൻടിയുസിക്കു നൽകിയേക്കുമെന്ന് അറിയുന്നു.

പയ്യന്നൂരിൽ ആർഎസ്പിയുടെ ഇല്ലിക്കൽ ആഗസ്തിയെ പരിഗണിക്കുന്നുണ്ട്. കയ്പമംഗലം ആർഎസ്പിയിൽ നിന്ന് തിരിച്ചെടുക്കാനാണ് കോൺഗ്രസ് പദ്ധതി. കയ്പമംഗലത്ത് ആർഎസ്പി സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന കെ.എം നൂറുദ്ദീൻ മത്സരരംഗത്തു നിന്ന് പിൻമാറിയിരുന്നു. ഇതേതുടർാണ് സീറ്റ് ആർഎസ്പിയിൽ നിന്ന് തിരിച്ചെടുക്കാൻ കോൺഗ്രസ് ആലോചന തുടങ്ങിയത്. എന്നാൽ, പകരം സീറ്റു നൽകാതെ സീറ്റ് നൽകാനാവില്ലെന്ന് ആർഎസ്പി നിലപാടെടുത്തു. അങ്ങനെയെങ്കിൽ പകരം പയ്യന്നൂർ കൊടുക്കാനായിരിക്കും കോൺഗ്രസ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here