ബുദ്ധിശാലികള്‍ക്ക് സുഹൃത്തുക്കള്‍ കുറവായിരിക്കും; അവര്‍ സമൂഹത്തോട് അടുക്കാത്തവരായിരിക്കും; എന്തുകൊണ്ട്?

ബുദ്ധിമതികളും ബുദ്ധിമാന്‍മാരും എപ്പോഴും ആള്‍ക്കൂട്ടത്തില്‍നിന്ന് അകന്നു നില്‍ക്കുന്നവരായിരിക്കും. പേരെടുത്തു പറയാന്‍ മാത്രമുള്ള വിരലിലെണ്ണാവുന്ന സുഹൃത്തുക്കളേ അവര്‍ക്കുണ്ടാകൂ. എന്തുകൊണ്ടാണിത്?

ബുദ്ധിശാലികള്‍ എപ്പോഴും വ്യത്യസ്തമായി ചിന്തിക്കുന്നവരായിരിക്കും. അവര്‍ക്ക് അവരുടെ ചിന്തകളോട് ഒപ്പം ചിന്തിക്കുന്നവരുമായി മാത്രമേ കൂട്ടുകൂടാന്‍ സാധിക്കൂ. സമൂഹം തെറ്റെന്നു പറയുന്ന കാര്യങ്ങളായിരിക്കും അവരുടെ ഹോബികള്‍. ഒരിക്കലും കൂട്ടായി ചെയ്യുന്ന ഹോബികളില്‍ അവര്‍ക്കു താല്‍പര്യമില്ലാത്തതും ജീവിതത്തില്‍ ഈ വ്യത്യസ്തത ഇഷ്ടപ്പെടുന്നതുകൊണ്ടുമാത്രമാണ്.

സമൂഹവുമായി ഇടകലര്‍ന്നും കൂട്ടുകാരുടെ കൂടെയുമുള്ള ജീവിതത്തില്‍ തീര്‍ത്തും അസംതൃപ്തരായിരിക്കും ബുദ്ധിശാലികള്‍. കൂടുതല്‍ സമര്‍ഥരാകുമ്പോള്‍ കൂടുതള്‍ ആളുകളെ സ്വീകരിക്കാതിരിക്കേണ്ടിവരുമെന്നു ചുരുക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News