ദില്ലി: ഇന്ത്യയില്‍ വാട്‌സ്ആപ്പ് സേവനങ്ങള്‍ നിയമവിരുദ്ധമായി. കഴിഞ്ഞദിവസം ഇന്ത്യയില്‍ മെസേജിംഗ് ഭീമന്‍ നടപ്പാക്കിയ എന്‍ക്രിപ്ഷന്‍ സംവിധാനമാണ് വാട്‌സ്ആപ്പിന് തിരിച്ചടിയായത്. ഇന്ത്യന്‍ നിയമപ്രകാരം എന്‍ക്രിപ്ഷന്‍ അംഗീകരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ എന്‍ക്രിപ്ഷന്‍ സംവിധാനം നീക്കിയില്ലെങ്കില്‍ വാട്‌സ്ആപ്പ് ഇന്ത്യയില്‍ നിരോധിച്ചേക്കുമെന്നാണു സൂചന.
സന്ദേശങ്ങള്‍ അയക്കുന്ന ആളിനും സ്വീകരിക്കുന്നയാളിനും മാത്രം വായിക്കാന്‍ കഴിയുന്ന വിധമാണ് എന്‍ക്രിപ്ഷന്‍ നടപ്പാക്കിയത്. ഇത് ഇന്ത്യന്‍ നിയമം അനുവദിക്കാത്ത സാഹചര്യത്തിലാണ് സാങ്കേതികമായി വാട്‌സ് ആപ്പ് സേവനം നിയമവിരുദ്ധമായി മാറി. ഇന്ത്യന്‍ നിയമം എന്‍ക്രിപ്ഷന്‍ അംഗീകരിക്കുന്ന വിധത്തിലേക്കു മാറിയാല്‍ പ്രശ്‌നം പരിഹരിക്കാനാകും. എന്നാല്‍ ഇത് അത്ര എളുപ്പമല്ലെന്നാണ് സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അയക്കുന്ന സന്ദേശങ്ങള്‍ അല്ലെങ്കില്‍ സോഫ്റ്റ് വെയര്‍ ്‌പ്രോഗ്രാമുകള്‍ പ്രത്യേക കോഡ് രൂപത്തില്‍ സൂക്ഷിക്കുന്നതിനെയാണ് എന്‍ക്രിപ്ഷന്‍ എന്നു പറയുന്നത്. വാട്‌സ് ആപ്പ് നടപ്പാക്കിയ എന്‍ക്രിപ്ഷനിലൂടെ സന്ദേശം അയയ്ക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും മാത്രമേ വായിക്കാനാകൂ. വാട്‌സ്ആപ്പ് കമ്പനിക്കു പോലും സന്ദേശങ്ങള്‍ കാണാനാകില്ല. നിയമം കര്‍ക്കശമാക്കുകയാണെങ്കില്‍ ഇന്ത്യയില്‍ വാട്‌സ്ആപ്പ് നിരോധിക്കേണ്ടിവരുമെന്നാണു സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here