ഏറ്റുമാനൂരിലും യുഡിഎഫിന് വിമതൻ; ജോസ്‌മോൻ മുണ്ടയ്ക്കൽ കേരള കോൺഗ്രസ് എം വിമതനായി മത്സരിക്കും

കോട്ടയം: വിമതർ അരങ്ങുവാഴുന്ന യുഡിഎഫിന് തലവേദനയായി വീണ്ടും വിമതഭീഷണി. കണ്ണൂരിനും തൃക്കരിപ്പൂരിനും പിന്നാലെ ഏറ്റുമാനൂരിലും വിമതസ്ഥാനാർത്ഥി രംഗത്തെത്തി. കേരള കോൺഗ്രസ് എം വിമതനായി മത്സരിക്കുമെന്ന് മാണിവിഭാഗം നേതാവ് ജോസ്‌മോൻ മുണ്ടയ്ക്കൽ വ്യക്തമാക്കി. തോമസ് ചാഴികാടനാണ് ഏറ്റുമാനൂരിൽ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിലെ സുരേഷ് കുറുപ്പ് ചാഴികാടനെ തോൽപിച്ചിരുന്നു.

ഇതേതുടർന്ന് ചാഴികാടനെ ഇത്തവണ തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റിനിർത്തണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ, ഇതു അംഗീകരിക്കാതെ വീണ്ടും ചാഴികാടനെ മത്സരിപ്പിക്കാനുള്ള പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ചാണ് വിമതനായി മത്സരിക്കാൻ ജോസ്‌മോൻ മുണ്ടയ്ക്കൽ തീരുമാനിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്തിൽ ഏറ്റുമാനൂർ ഡിവിഷനിൽ നിന്നുള്ള അംഗമായിരുന്നു ജോസ്‌മോൻ മുണ്ടയ്ക്കൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News