ലൈംഗികത്തൊഴിലാളികളെ കുറിച്ചുള്ള മനോഭാവം മാറ്റും ഈ ഹ്രസ്വചിത്രം; ഇംതിയാസ് അലിയുടെ ‘നാളത്തെ ഇന്ത്യ’ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകുന്നു

India-Tomorrow

അടുത്തിടെയാണ് ഇംതിയാസ് അലിയുടെ ഇന്ത്യ ടുമോറോ അഥവാ നാളത്തെ ഇന്ത്യ എന്ന ഹ്രസ്വചിത്രം സ്വന്തം ഫേസ്ബുക്ക് പേജിൽ റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഉള്ളടക്കം കൊണ്ടുതന്നെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. ലൈംഗികത്തൊഴിലാളികളോടു പൊതുസമൂഹം വച്ചുപുലർത്തുന്ന മനോഭാവം മാറ്റുന്നതാണ് ചിത്രം. 5 മിനുട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം. ഒരു ലൈംഗികത്തൊഴിലാളിയും ഒരു സ്‌റ്റോക്ക് ബ്രോക്കറും തമ്മിലുള്ള സംസാരത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്.

ഷെയർ മാർക്കറ്റ് തകരുന്നതോടെ ആകെ തളരുന്ന സ്‌റ്റോക്ക് ബ്രോക്കറെ സമാധാനിപ്പിച്ച് പുതിയ രീതിയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്നു. ഒരു ഇരുട്ടുനിറഞ്ഞ റൂമിൽ ഇരുവരും ഇരിക്കുന്ന സീനോടു കൂടിയാണ് ചിത്രം ആരംഭിക്കുന്നത്. ഇതിനിടയിലാണ് ഇയാൾക്ക് ഒരു ഫോൺ കോൾ വരുന്നത്. ഷെയർ മാർക്കറ്റ് തകർന്നെന്നും അയാളുടെ പണം എല്ലാം നഷ്ടപ്പെട്ടെന്നും ആയിരുന്നു ഫോൺ കോളിലെ സന്ദേശം.

ഫോണിലെ സംഭാഷണം ഓവർഹിയർ ചെയ്ത് കേട്ട ലൈംഗികത്തൊഴിലാളി ഇയാൾക്ക് കുറേ ഉപദേശങ്ങൾ നൽകുന്നു. ശരിക്കും അയാളെ സഹായിക്കാൻ ഉതകുന്ന എളുപ്പമുള്ള ഉപദേശങ്ങളാണ് നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News