എസി ഉപയോഗിക്കരുതെന്നു പറഞ്ഞിട്ട് കേട്ടില്ല; അങ്കമാലിയിൽ വൃദ്ധൻ ഭാര്യയെയും മകനെയും വെട്ടിക്കൊന്നു

അങ്കമാലി: എസി ഉപയോഗിക്കരുതെന്നു പറഞ്ഞിട്ടും വീണ്ടും എസി ഓൺ ആക്കിയതിനു വൃദ്ധൻ ഭാര്യയെയും മകനെയും വെട്ടിക്കൊന്നു. അങ്കമാലി കറുകുറ്റിയിലാണ് സംഭവം. നടുവിൽ വീട്ടിൽ പോൾ (80) ആണ് ഭാര്യ മേരി, മകൻ തോമസ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നു പുലർച്ചെ നാലു മണിയോടെയാണ് സംഭവം. എസി ഉപയോഗിക്കുന്നതിനെ ചൊല്ലി പോളും ഭാര്യയും മകനും തമ്മിൽ തർക്കം നിലനിന്നിരുന്നു.

വൈദ്യുതി നിരക്ക് അധികമാകുമെന്നതിനാൽ എസി ഉപയോഗിക്കരുതെന്ന് പോൾ ഭാര്യയ്ക്കും മകനും നിർദേശം നൽകിയിരുന്നു. എന്നാൽ, ഇത് അനുസരിക്കാതെ ഇരുവരും വീണ്ടും എസി ഓൺ ചെയ്തു. ഇതിൽ പ്രകോപിതനായ പോൾ വെട്ടുകത്തി ഉപയോഗിച്ച് ഇരുവരെയും പുലർച്ചെ വെട്ടിക്കൊല്ലുകയായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച വെട്ടുകത്തി കണ്ടെടുത്തു. മുൻ റെയിൽവേ ജീവനക്കാരനാണ് പോൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News