പ്രത്യുഷ ബാനർജിയുടെ ആത്മഹത്യയിൽ മനംനൊന്ത് ആരാധിക മകന്റെ കൺമുന്നിൽ ജീവനൊടുക്കി

മുംബൈ: ഹിന്ദി നടി പ്രത്യുഷ ബാനർജി ആത്മഹത്യ ചെയ്തതിനെ തുടർന്ന് നിരാശയിലായിരുന്ന യുവതി 2 വയസുള്ള സ്വന്തം മകന്റെ കൺമുന്നിൽ വച്ച് ജീവനൊടുക്കി. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. 26 കാരിയായ മധു മഹാനന്ദ് ആണ് കിടപ്പുമുറിയിലെ സീലിങ് ഫാനിൽ തൂങ്ങി മരിച്ചത്. റായ്പൂരിലെ രാംനഗറ്ഡ സ്വദേശി ലോകേഷിന്റെ ഭാര്യയാണ് മധു മഹാനന്ദ്.

രണ്ട് വയസ്സുള്ള മകന്റെ മുന്നിൽവെച്ചാണ് മധു മഹാനന്ദ് സീലിങ് ഫാനിൽ തൂങ്ങി ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. കുഞ്ഞ് തുടർച്ചയായി ഉച്ഛത്തിൽ കരയുന്നതു കേട്ട് ഓടിയെത്തിയ അയൽക്കാരാണ് മധു തൂങ്ങി മരിച്ചത് കണ്ടത്. ഈ സമയം മധുവിന്റെ ഭർത്താവ് ലോകേഷ് സ്ഥലത്തില്ലായിരുന്നു. ജോലിക്ക് പോയതായിരുന്നു. പ്രത്യുഷ ബാനർജിയുടെ മരണവുമായി ബന്ധപ്പെട്ട് വാർത്തകളെല്ലാം മധു മഹാനന്ദ് കൃത്യമായി പിന്തുടരുന്നുണ്ടായിരുന്നത്രെ. മനോവിഷമം സഹിക്കാനാകാതെ ജീവനൊടുക്കുകയായിരുന്നെന്നാണ് ഭർത്താവ് ലോകേഷ് പറയുന്നത്.

ബാലികാവധുവിലെ ആനന്ദി എന്ന കഥാപാത്രമാണ് പ്രത്യുഷ ബാനർജിയെ കുടുംബപ്രേക്ഷകർക്ക് പ്രിയപ്പെട്ടവളാക്കിയത്. ഈ സീരിയലിന്റെ സ്ഥിരം പ്രേക്ഷകയായിരുന്നു മധു. എന്നാൽ, പ്രത്യുഷയുടെ ആത്മഹത്യക്ക് ശേഷം മധു ഒരുതരം വിഷാദാവസ്ഥയിൽ ആയിരുന്നെന്ന് ഭർത്താവ് ലോകേഷ് പറഞ്ഞു. ഏപ്രിൽ 1 നാണ് പ്രത്യൂഷ ബാനർജി (24)യെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പ്രണയനൈരാശ്യം മൂലമാണ് നടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News