ലോകത്തെ മാറ്റിമറിക്കാനൊരുങ്ങി ഒരു മുപ്പതുവയസുകാരന്‍; മറ്റാരുമല്ല, സൗദിയുടെ ഉപ കിരീടാവകാശി; സാക്ഷാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍

ണ്ണവിലയിടിവില്‍ സൗദി അറേബ്യ തകര്‍ന്നടിയുമെന്നു സ്വപ്‌നം കണ്ടവര്‍ ഈ രാജ്യത്തിന്റെ പുതിയ വികസന നായകനെ കാണൂ. മുപ്പതുവയസിന്റെ ചെറുപ്പവും പ്രായത്തേക്കാള്‍ കവിഞ്ഞ പക്വതയുമായി സാക്ഷാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. സൗദിയുടെസ്വന്തമായ അരാംകോ എണ്ണക്കമ്പനി പൊതുമേഖലയിലാക്കി നിക്ഷേപങ്ങള്‍ സ്വീകരിക്കാനുള്ള രാജകുമാരന്റെ തീരുമാനം ഈ നൂറ്റാണ്ടിലെതന്നെ ഏറ്റവും ധീരതയേറിയതും ദീര്‍ഘവീക്ഷണമുള്ളതെന്നുമാണു ലോകം വിലയിരുത്തുന്നത്.

അമ്പത്താറുവയസുകാരനായ മുഹമ്മദ് ബിന്‍ നയിഫാണ് സൗദിയിലെ കിരീടാവകാശി. സൗദി ഭരണകൂടത്തില്‍ ആഭ്യന്തര മന്ത്രിയായ നയീഫിനെക്കാള്‍ രാജ്യത്തെ നയിക്കാന്‍ കഴിവുള്ളത് മുഹമ്മദ് ബിന്‍ സല്‍മാനാണെന്നുവരെ ലോകം കണക്കുകൂട്ടുന്നു. ബ്ലൂംബര്‍ഗിന് നല്‍കിയ അഭിമുഖത്തോടെയാണ് ലോകത്തെ മാറ്റിമറിക്കാന്‍ പോന്ന ബുദ്ധിശാലിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്ന വിലയിരുത്തലിലേക്കു ലോകം എത്തിയത്.

സൗദി അറേബ്യയെക്കുറിച്ചു പാശ്ചാത്യ ലോകത്തിന്റെ തെറ്റായ ധാരണകള്‍ക്കു മറുപടി നല്‍കാനും ഒരുങ്ങുകയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. സൗദിയിലെ യുവാക്കള്‍ക്ക് പ്രിയങ്കരനുമാണ് ഉപ കിരീടാവകാശി. സൗദിയിലെ ജനസംഖ്യയുടെ എഴുപതു ശതമാനത്തോളം മുപ്പതു വയസില്‍ താഴെയുള്ളവരാണ്. ഇവരില്‍ നാല്‍പതു ശതമാനമാകട്ടെ തൊഴിലില്ലാത്തവരും. ഇവരൊക്കെയും തങ്ങള്‍ക്കു പുതിയ ദിശാബോധം നല്‍കാന്‍ പ്രാപ്തനായ നേതാവാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നു കണക്കുകൂട്ടുന്നു.

എണ്ണ ഉല്‍പാദനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാതെ കൂടുതല്‍ മേഖലകളില്‍ വികസനം കൊണ്ടുവരാനാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ പദ്ധതി. ദോഹയും ഇറാനും എണ്ണ ഉല്‍പാദനം കുറയ്ക്കാന്‍ ആലോചിക്കാത്ത സാഹചര്യത്തില്‍ അത്തരത്തിലൊരു തീരുമാനത്തിലേക്കെത്താന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ പ്രേരിപ്പിച്ചതും അതുതന്നെ. ലോകത്ത് എണ്ണവില സ്ഥിരമായി പിടിച്ചുനിര്‍ത്തി അതിന്റെ അടിസ്ഥാനത്തിലുള്ള വരുമാനത്തിനൊപ്പം മറ്റു നിക്ഷേപ മേഖലകളെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് സൗദിയുടെ ലക്ഷ്യം. അതിനായി അരാംകോ കമ്പനിയില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുമ്പോള്‍ സൗദിയിലേക്കു വരിക ഗൂഗിളും മൈക്രോസോഫ്റ്റും ആപ്പിളും ഒന്നിച്ചു വാങ്ങിക്കാന്‍ കഴിയുന്ന തുകയായിരിക്കുമെന്നാണു കണക്കുകൂട്ടല്‍.

അഞ്ചു മണിക്കൂര്‍ നേരം ബ്ലൂംബര്‍ഗിന് നല്‍കിയ അഭിമുഖത്തിലൂടെ ലോകത്തെ ഏറ്റവും കരുത്തനായ യുവാവെന്ന ഖ്യാതിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നേടിയെടുത്തത്. ഇരുപതു വര്‍ഷത്തിനു ശേഷം എണ്ണയെ മാത്രം അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥയല്ലാതെ സൗദി മാറുമെന്നാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രതീക്ഷ. സൗദിയില്‍തന്നെ പഠനം പൂര്‍ത്തിയാക്കിയ രാജകുടുംബാംഗം എന്ന പ്രത്യേകതയുമുണ്ട് അദ്ദേഹത്തിന്. സാധാരണ സൗദി രാജകുടുംബാംഗങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാറുള്ളത്. പരമ്പരാഗത വേഷത്തില്‍ മാത്രം എപ്പോഴും കാണുന്ന മുഹമ്മദ് ബിന്‍ സല്‍മാനായിരിക്കും സൗദിയെപുതിയ മുഖത്തിലേക്കു നയിക്കുന്ന ശില്‍പി എന്നാണ് ലോകം ഇപ്പോള്‍ കണക്കുകൂട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News