വിനീതേ., നീയൊരു ഐറ്റമാണെടാ; എനിക്കും ഇങ്ങനൊരു കുടുംബം ഉണ്ടായെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു; ജേക്കബിന്റെ സ്വർഗരാജ്യം അതിഗംഭീര സിനിമ; വിനീത് ശ്രീനിവാസനെ അഭിനന്ദിച്ച് ജയസൂര്യ

ജേക്കബിന്റെ സ്വർഗരാജ്യം ഒരുക്കിയ വിനീത് ശ്രീനിവാസനെ അഭിനന്ദിച്ച് നടൻ ജയസൂര്യ. വിനീതേ., നീയൊരു ഐറ്റമാണെടാ. ജേക്കബിന്റെ സ്വർഗരാജ്യം കണ്ടു. അതിഗംഭീര സിനിമ എന്നാണ് ജയസൂര്യ പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ജയസൂര്യയുടെ പ്രതികരണം. പലസ്ഥലത്തും മനസ്സിനെ പിടിച്ചുലച്ചു കളയുന്ന ഡയലോഗുകളാണ് ചിത്രത്തിൽ ഉള്ളത്. ഇങ്ങനെ ഒരു കുടുംബം തനിക്കും ഉണ്ടാകണമെന്ന് ഈ ചിത്രം കണ്ട ആർക്കും തോന്നും. കുടുംബബന്ധങ്ങൾക്ക് അത്രമാത്രം വിലകൽപിക്കുന്ന ചിത്രമാണെന്നും ജയസൂര്യ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം;

നമ്മുടെ സ്വർഗ്ഗരാജ്യം …എങ്ങനെയാ ഈ സന്തോഷം പറഞ്ഞറിയിക്കേണ്ടതെന്നറിയില്ല ,ജേക്കബിന്റെ സ്വർഗ്ഗരാജ്യം ഇന്നലെ കണ്ടു ,എന്ത…

Posted by Jayasurya on Friday, April 8, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News