ഗള്‍ഫില്‍ ജോലി വേണോ? നിങ്ങള്‍ക്കു വേണ്ട യോഗ്യതകള്‍ ഇവയൊക്കെയാണ്; ഗള്‍ഫിലെ തൊഴില്‍ദാതാക്കള്‍ മുന്‍ഗണന നല്‍കുന്ന കോഴ്‌സുകള്‍

ഇടക്കാലത്തെ മാന്ദ്യത്തില്‍ നിന്നു ഗള്‍ഫമേഖല കരകയറുകയാണെന്നാണു സൂചനകള്‍. ചില തൊഴില്‍മേഖലകളില്‍ പുതിയ റിക്രൂട്ടിംഗ് ആരംഭിക്കുന്നതായും സൂചനകള്‍ പുറത്തുവരുന്നു. പല കമ്പനികളും ചില മേഖലകളില്‍ അഭ്യസ്ഥവിദ്യരായവരെയാണ് നിയമിക്കുന്നത്. അത്തരം ചില പ്രത്യേക മേഖലകളെ പരിചയപ്പെടുത്തുന്നു.

ബിസിനസ് മാനേജ്‌മെന്റ്, കൊമേഴ്‌സ്, എന്‍ജിനീയറിംഗ്
ഈ മേഖലകളില്‍ ബിരുദധാരികള്‍ക്കും ബിരുദാനന്തര ബിരുദധാരികള്‍ക്കുമാണു ഗള്‍ഫില്‍ ഇപ്പോള്‍ അവസരങ്ങളേറുന്നത്. യുഎഇയിലെ തൊഴില്‍മേഖലയില്‍ ഇരുപത്തേഴുശതമാനം ആവശ്യം ഇത്തരക്കാര്‍ക്കാണ്.

ഭരണപരമായ യോഗ്യതകള്‍
ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, ഹോസ്പിറ്റാലിറ്റി അഡ്മിനിസ്‌ട്രേഷന്‍, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ മേഖലകളിലാണ് 18 ശതമാനം തൊഴിലുകള്‍ വരുന്നത്.

സയന്‍സ്
സയന്‍സില്‍ ബിരുദധാരികള്‍ക്കും ബിരുദാനന്തരധാരികള്‍ക്കുമായുള്ളത് 17 ശതമാനം തൊഴിലവസരങ്ങളാണ്. ഇവര്‍ക്കും ഭരണപരിചയമുണ്ടെങ്കില്‍ മികച്ച അവസരങ്ങള്‍ ലഭിക്കും.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി
ഐടി പ്രൊഫഷണലുകള്‍, ബിരുദധാരികള്‍, ബിരുദാനന്തര ബിരുദധാരികള്‍ എന്നിവര്‍ക്ക് പതിനഞ്ചുശതമാനം തൊഴില്‍ സാധ്യതകളാണ് യുഎഇയിലുള്ളത്. ഐടിയിലെ പരിചയം കൂടുതല്‍ സാധ്യതകള്‍ തുറക്കുമെന്നും വിലയിരുത്തല്‍.

ഹോസ്പിറ്റാലിറ്റി
ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിരവധി അവസരങ്ങളാണ് യുഎഇയിലുള്ളത്. ഈ മേഖലയില്‍ വൈദഗ്ധ്യം നേടിയവര്‍ക്കും ബിരുദധാരികള്‍ക്കുമായി ഗള്‍ഫിലെ തൊഴില്‍മേഖലയുടെ പതിമൂന്നു ശതമാനമാണു തുറന്നിരിക്കുന്നത്.

കംപ്യൂട്ടര്‍ സയന്‍സ്
അനലിസ്റ്റുകള്‍, ഡെവലപ്പര്‍മാര്‍, സിസ്റ്റം അഡ്മിന്‍മാര്‍, ടെസ്റ്റേഴ്‌സ് തുടങ്ങിയ തസ്തികകളിലായി നിരവധി അവസരങ്ങളാണ് ഗള്‍ഫില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠിച്ചവര്‍ക്കായി തുറക്കുന്നത്. പതിനൊന്നു ശതമാനം തൊഴിലസരങ്ങളാണെന്നാണ് കണക്ക്.

അധ്യാപനം
അധ്യാപന യോഗ്യതയുള്ളവര്‍ക്കും തരക്കേടില്ലാത്ത അവസരങ്ങളുണ്ട്. പതിനൊന്നു ശതമാനമാണ് ഇത്തരക്കാര്‍ക്കുള്ള അവസരങ്ങള്‍. പല സിലബസുകളാണ് ഗള്‍ഫില്‍ പിന്തുടരുന്നത്. നിരവധി സ്‌കൂളുകളുമുണ്ട്.

കലാബിരുദങ്ങള്‍
കലയില്‍ ബിരുദവും ബിരുദാനന്തരബിരുദവും ഉള്ളവര്‍ക്കാണ് ഏറ്റവും കുറവു സാധ്യതകളുള്ളത്. 9 ശതമാനം തൊഴിലുകള്‍ മാത്രമാണ് ഇവര്‍ക്കു ലഭിക്കുന്നത്. അതേസമയം, മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ പ്രവൃത്തി പരിചയം മുതല്‍ക്കൂട്ടാകും.

chart

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News